ഇന്ത്യന്‍ നിര്‍മ്മിത ഷെവര്‍ലെ ബീറ്റ് സെഡാനുകളുടെ കയറ്റുമതി ജനറല്‍ മോട്ടോഴ്‌സ് ആരംഭിച്ചു

Indian Telegram Android App Indian Telegram IOS App

ഇന്ത്യന്‍ നിര്‍മ്മിത ഷെവര്‍ലെ ബീറ്റ് സെഡാന്‍ മോഡലുകളുടെ കയറ്റുമതി ജനറല്‍ മോട്ടോഴ്‌സ് ആരംഭിച്ചു. ലാറ്റിന്‍ അമേരിക്കന്‍ വിപണികളിലേക്കാണ് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ഷെവര്‍ലെ ബീറ്റ് സെഡാനുകളെ കയറ്റുമതി ചെയ്യുന്നത്.

ജൂണ്‍ 5 മുതല്‍, മഹാരാഷ്ട്രയിലെ ടാലെഗോണ്‍ പ്ലാന്റില്‍ നിന്നും ബീറ്റ് സെഡാന്‍ മോഡലുകളെ ഉത്പാദിപ്പിക്കാന്‍ ജനറല്‍ മോട്ടോഴ്‌സ് ആരംഭിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ 1200 ഷെവര്‍ലെ ബീറ്റുകളെയാണ് ടാലെഗോണ്‍ പ്ലാന്റില്‍ നിന്നും ലാറ്റിന്‍ അമേരിക്കന്‍ വിപണികളിലേക്ക് അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ എത്തിക്കുക.

ജനറല്‍ മോട്ടോര്‍സിന്റെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമാണ് ടാലെഗോണ്‍ പ്ലാന്റ്. 2017 മെയ് മാസത്തെ കണക്കുകള്‍ പ്രകാരം, പാസഞ്ചര്‍ കാര്‍ കയറ്റുമതിയില്‍ ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ടാലെഗോണ്‍ പ്ലാന്റില്‍ നിന്നുമാണ് ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയ്ക്ക് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതും. 2016 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് ബീറ്റ് സെഡാനെ കമ്പനി ആദ്യമായി അവതരിപ്പിച്ചത്. ഷെവര്‍ലെ എസന്‍ഷ്യ എന്ന പേരിലാണ് ബീറ്റ് സെഡാനെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചിരുന്നതും.

പക്ഷെ, 2017 അവസാനത്തോടെയുള്ള ജനറല്‍ മോട്ടോഴ്‌സിന്റെ പിന്മാറ്റം, എസന്‍ഷ്യയുടെ വരവ് മുടക്കി. ബീറ്റ് സെഡാന് പുറമെ, മെയ്ഡ് ഇന്‍ ഇന്ത്യ ബീറ്റ് ഹാച്ച്ബാക്കും രാജ്യാന്തര വിപണികളില്‍ വരവറിയിക്കും. 2016 മുതല്‍ മെക്‌സിക്കന്‍ വിപണികളിലേക്ക് ഇന്ത്യന്‍ നിര്‍മ്മിത കാറുകളാണ് ജനറല്‍ മോട്ടോഴ്‌സ് നല്‍കി വരുന്നത്.

You must be logged in to post a comment Login