ഇന്ത്യന്‍ ഫുട്‌ബോള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു; കാരണം വ്യക്തമാക്കി ധോണി

 

ഇന്ത്യയുടെ ജൂനിയര്‍ ഫുട്‌ബോള്‍ ടീമുകള്‍ വിവിധ ടൂര്‍ണമെന്റുകളില്‍ ശ്രദ്ധേയ പ്രകടനംകാഴ്ച വെച്ച് ലോക ശ്രദ്ധയാകര്‍ഷിക്കുന്നതിനിടെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് പ്രധാന കാരണങ്ങളിലൊന്ന് ഐഎസ്എല്ലിന്റെ വരവാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിംഗ് ധോണി. കഴിഞ്ഞ ദിവസം ഒരു സ്വകാര്യച്ചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഐഎസ്എല്ലിനെക്കുറിച്ചും ഇന്ത്യന്‍ ഫുട്‌ബോളിനെക്കുറിച്ചും ഐഎസ്എല്‍ ചെന്നൈയന്‍സിന്റെ സഹ ഉടമ കൂടിയായ ധോണി വ്യക്തമാക്കിയത്.

ഐഎസ്എല്ലിന്റെ വരവോടെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ നിലവാരം മെച്ചപ്പെട്ടെന്നും, ഇവിടെ ലോകോത്തര താരങ്ങള്‍ക്കെതിരെ കളിച്ച് നേടിയ മത്സര പരിചയം അവരുടെ കരിയറില്‍ ഏറെ ഗുണം ചെയ്യുന്നുണ്ടെന്നും ധോണി പറഞ്ഞു. ഐഎസ്എല്ലിനൊപ്പം രാജ്യത്തെ മറ്റ് ലീഗുകളും ഇവിടുത്തെ ഫുട്‌ബോള്‍ വളര്‍ച്ചയ്ക്ക് സഹായകമാകുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.’ ഇന്ത്യന്‍ യുവതാരങ്ങളുടെ ഫുട്‌ബോള്‍ നിലവാരം ഉയര്‍ത്തുന്നതില്‍ ഐഎസ്എല്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ടൂര്‍ണമെന്റില്‍ കളിക്കുന്ന താരങ്ങള്‍ മാത്രമല്ല പതിനാറും പതിനേഴും വയസ് പ്രായമുള്ള ഐ എ

You must be logged in to post a comment Login