ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി:ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിന് ഇന്ന് തുടക്കം.ഐബിഎല്ലിന്റെ ട്രോഫി ഐക്കണ്‍ താരങ്ങളുടെ സാന്നിധ്യത്തില്‍ ഇന്നലെ ഡല്‍ഹിയില്‍ പ്രദര്‍ശിപ്പിച്ചു.ഈ മാസം 31ന് അവസാനിക്കുന്ന ഐബിഎല്ലില്‍ 90 മത്സരങ്ങളാണ് ഉണ്ടാകുക. ആറ് ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

Untitled-1 copyഡല്‍ഹിയിലെ സിവികോട്ട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ഇന്ന് വൈകീട്ട് ആറുമണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍.ഡല്‍ഹി സ്മാഷേഴ്‌സും പൂനെ പിസ്റ്റനും തമ്മില്‍ രാത്രി എട്ട് മണിക്കാണ് ആദ്യമത്സരം.എട്ട് മലയാളി താരങ്ങള്‍ മത്സര രംഗത്തുണ്ട്.ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ ലീ ചൊങ് വെയ്, മുന്‍ ലോക ചാമ്പ്യന്‍ തൗഫീഖ് ഹിദായത്ത്, ജര്‍മന്‍ താരം ജൂലിയന്‍ ഷെന്‍ക് എന്നിവരടക്കം 60 താരങ്ങളാണ് ഐബിഎല്ലില്‍ പങ്കെടുക്കുന്നത്.

You must be logged in to post a comment Login