ഇന്ത്യന്‍ യുവാക്കളെ ഫിലിപ്പൈന്‍ യുവതി ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതായി സൂചന;എന്‍ഐഎ റിപ്പോര്‍ട്ട് തേടി

കരേന്‍ ഐഷയുടെ അഡ്രസും ഫോണ്‍ നമ്പരും ഇ-മെയില്‍ ഐഡിയും അടക്കമുള്ള വിവരങ്ങള്‍ ഇന്ത്യ ഫിലിപ്പെന്‍ സര്‍ക്കാരിനു കൈമാറിയിട്ടുണ്ട്.

isis-sword-1

ന്യൂഡല്‍ഹി: ഫിലിപ്പൈന്‍ യുവതി ഇന്ത്യന്‍ യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതായി സൂചന. കരേന്‍ ഐഷ ഹാമിഡന്‍ എന്ന ഫിലിപ്പൈന്‍ യുവതി ഐഎസിലേക്ക് ഓണ്‍ലൈന്‍ വഴി ഇന്ത്യന്‍ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിരിക്കുന്നത്.

കരേന്‍ ഐഷയെക്കുറിച്ചു വിവരങ്ങള്‍ ചോദിച്ചുകൊണ്ട് എന്‍ഐഎ ഫിലിപ്പൈന്‍ സര്‍ക്കാരിനു കത്തെഴുതിയിട്ടുണ്ട്. ഇന്ത്യയില്‍നിന്ന് അടുത്തിടെ ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചത് ഇവരാണെന്നാണ് എന്‍ഐഎ സംശയിക്കുന്നത്. കരേന്‍ ഐഷയുടെ അഡ്രസും ഫോണ്‍ നമ്പരും ഇ-മെയില്‍ ഐഡിയും അടക്കമുള്ള വിവരങ്ങള്‍ ഇന്ത്യ ഫിലിപ്പെന്‍ സര്‍ക്കാരിനു കൈമാറിയിട്ടുണ്ട്.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്‌സാപ്പ് ഗ്രൂപ്പ് എന്നീ നവമാധ്യമങ്ങളിലൂടെയാണ് കരേന്‍ ഐഷ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഇന്ത്യയെ കൂടാതെ യുഎസ്, യുകെ, യുഎഇ, അര്‍ജന്റീന, ഓസ്‌ട്രേലിയ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നു കരേന്‍ ഐഷ ഐഎസിലേക്ക് ആളുകളെ ആകര്‍ഷിച്ചിട്ടുണ്ടെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.

You must be logged in to post a comment Login