ഇന്ത്യന്‍ റെയില്‍വേയും യൂബറും കൈകോര്‍ക്കുന്നു

uber

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയും യൂബര്‍ ടാക്‌സിയും കൈകോര്‍ക്കുന്നു. റെയില്‍വേയുടെ വെബ്‌സൈറ്റില്‍ യൂബര്‍ ആപ്പ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനൊപ്പം തെരഞ്ഞെടുത്ത സ്റ്റേഷനുകളില്‍ യാത്രക്കാരെ സഹായിക്കുന്നതിനായി യൂബര്‍ എയ്ഡ് പോസ്റ്റുകളും സ്ഥാപിക്കാനുള്ള പദ്ധതിയാണ് ഇപ്പോള്‍ നടപ്പിലാക്കാന്‍ പോകുന്നത്.

ആദ്യഘട്ടത്തില്‍ പ്രധാനനഗര ങ്ങളിലെ സ്റ്റേഷനുകളിലായിരിക്കും പദ്ധതി നടപ്പാക്കുക. എന്നാല്‍ സ്റ്റേഷനുകളുടെ എണ്ണത്തില്‍ ധാരണയായിട്ടില്ല. ഈ പദ്ധതി നടപ്പാക്കുന്നതു വഴി കമ്മീഷന്‍ ഇനത്തില്‍ റെയില്‍വേക്ക് പ്രതിവര്‍ഷം 150 കോടി രൂപ ലഭിക്കുമെന്നാണു പ്രാഥമിക കണക്ക്. കോടിക്കണക്കിനു യാത്രക്കാര്‍ ദിനം പ്രതി യാത്രചെയ്യുന്നതു കൊണ്ട് പദ്ധതി വഴി ലാഭമുണ്ടാകുമെന്നാണ് കണക്കു കൂട്ടുന്നത്. എന്നാല്‍ റെയില്‍വേയുടെ ഈ നടപടി ഓട്ടോറിക്ഷ, ടാക്‌സി തൊഴിലാളികള്‍ക്കാണ് വെല്ലുവിളി ഉയര്‍ത്തുന്നത്.

You must be logged in to post a comment Login