ഇന്ത്യയിലെ ഡിആര്‍എസ് സംവിധാനം വഴി പുറത്താകുന്ന ആദ്യ താരം ഹസീബ് അഹമ്മദ്(വീഡിയോ)

aswin1
രാജ്‌കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റ് രാംഗത്ത് ആദ്യമായി നടപ്പിലാക്കിയ ഡിആര്‍എസ് സംവിധാനം വഴി പുറത്തായ ആദ്യത്തെ താരമെന്ന ബഹുമതി ഇംഗ്ലണ്ടിന്റെ അരങ്ങേറ്റ താരം ഹസീബ് ഹമീദ്. ആര്‍.അശ്വിനാണ് ഹസീബിന്റെ വിക്കറ്റ് നേടിയത്. മത്സരത്തിന്റെ 26 ാം ഓവറിലാണ് വിക്കറ്റ് വീണത്. ഇന്ത്യന്‍ താരങ്ങളുടെ അപ്പീലില്‍ അമ്പയര്‍ കുമാര്‍ ധര്‍മസേന ഒട്ട് വിളിച്ചു. എന്നാല്‍ ഉടന്‍ തന്നെ ഹസീബ് തീരുമാനം പുന:പ്പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. പുന:പരിശോധനയിലും ഹസീബിന് എതിരായ വിധിയാണ് വന്നത്. ഇതോടെ ഹസീബ് കളമൊഴിയുകയായിരുന്നു.

ഇന്ത്യയില്‍ ഡിആര്‍എസ് നടപ്പിലാക്കിയ ശേഷം അതിലൂടെ ആദ്യമായി വിക്കറ്റ് സ്വന്തമാക്കുന്ന താരമായി അശ്വിന്‍ മാറി.അരങ്ങേറ്റ മത്സരത്തില്‍ 31 റണ്‍സ് നേടിയാണ് ഹസീബ് പുറത്തായത്. 82 പന്തില്‍ ആറു ബൗണ്ടറികള്‍ ഉള്‍പ്പെട്ടതായിരുന്നു ഹസീബിന്റെ ഇന്നിംഗ്‌സ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന് 153 റണ്‍സ് എന്ന നിലയിലാണ്.

You must be logged in to post a comment Login