ഇന്ത്യയിലെ പെണ്‍കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു: മലാല

ദാവോസ്: ഇന്ത്യക്കാര്‍ സ്‌നേഹമുള്ളവരാണെന്ന്  നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായി. ഇന്ത്യക്കാര്‍ എപ്പോഴും സ്‌നേഹവും പിന്തുണയും നല്‍കുന്നവരാണ്. ഇന്ത്യ സന്ദര്‍ശിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അവിടെയുള്ള പെണ്‍കുട്ടികള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും ഇരുപതുകാരിയായ മലാല പറഞ്ഞു. ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മലാല.

ഞാന്‍ ഇന്ത്യയുടെ വലിയ ആരാധികയാണ്. സിനിമയിലൂടെയും നാടകങ്ങളിലൂടെയും ഇന്ത്യയുടെ സംസ്‌കാരവും മൂല്യങ്ങളും മനസിലാക്കിയതായും  മലാല പറഞ്ഞു. ഇന്ത്യയില്‍ നിന്നും എനിക്ക് ലഭിച്ച പിന്തുണ വളരെ വലുതാണെന്നും ധാരാളം കത്തുകള്‍ എനിക്ക് അവിടെ നിന്ന് വരാറുണ്ടെന്നും മലാല കൂട്ടിച്ചേര്‍ത്തു.

2012ലാണ് മലാലയ്ക്കുനേരെ താലിബാന്‍ ആക്രമണം നടത്തിയത്. കഴുത്തില്‍ വെടിയേറ്റ മലാല ലണ്ടനിലെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു. പെണ്‍കുട്ടികളുടെ വിദ്യഭ്യാസ അവകാശത്തിന് വേണ്ടി താലിബാനെതിരെ പോരാടിയതിനാണ് 2014ല്‍ നോബേല്‍ സമ്മാനത്തിന് അര്‍ഹയാക്കിയത്.

You must be logged in to post a comment Login