ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കാന്‍ തീരുമാനമില്ലെന്ന് ടൊയോട്ട

ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​യി​ൽ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന് ടൊ​യോ​ട്ട കി​ർ​ലോ​സ്ക​ർ മോ​ട്ടോ​ർ (ടി​കെ​എം) വൈ​സ് ചെ​യ​ർ​മാ​നും ഡ​യ​റ​ക്ട​റു​മാ​യ ശേ​ഖ​ർ വി​ശ്വ​നാ​ഥ​ൻ. രാ​ജ്യ​ത്ത് ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യാ​നു​ള്ള അ​ടി​സ്ഥാ​നസൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ങ്ങി​യാ​ൽ ഈ ​വി​ഭാ​ഗ​ത്തി​ലേ​ക്കു​ള്ള ചു​വ​ടു​വ​യ്പ് ആ​ലോ​ചി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ദേ​ശ മാ​ർ​ക്ക​റ്റു​ക​ളി​ൽ ടൊ​യോ​ട്ട മോ​ട്ടോ​ർ കോ​ർ​പ​റേ​ഷ​ൻ ഇ​ല​ക്‌‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​ന്ത്യ​യി​ലെ കി​ർ​ലോ​സ്ക​ർ മോ​ട്ടോ​റു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള ടൊ​യോ​ട്ട കി​ർ​ലോ​സ്ക​ർ മോ​ട്ടോ​ർ ത​ത്കാ​ലം ഇ​ല​ക്‌​ട്രി​ക് മേ​ഖ​ല​യി​ലേ​ക്കു ക​ട​ക്കു​ന്നി​ല്ല.

ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുന്നതിനു മുമ്പ് അതിനുള്ള അടിസ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ കാ​ര്യംകൂടി ചി​ന്തി​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക​വി​ദ്യ വ​ള​രെ ല​ളി​ത​മാ​ണ്. പു​തി​യ മോ​ഡ​ലു​ക​ളി​ൽ ഈ ​സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കു​ക എ​ന്ന​ത് ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

You must be logged in to post a comment Login