ഇന്ത്യയില്‍ ഡിആര്‍എസ് അവതരിപ്പിച്ചത് ഉറച്ച ചുവടുവെപ്പായി കാണുന്നു: സച്ചിന്‍

sachin

മുംബൈ: ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച ഡിആര്‍എസ് (ഡിസിഷന്‍ റിവ്യൂ സിസ്റ്റം) വ്യവസ്ഥകള്‍ ഉറച്ച ചുവടുവെപ്പായി കാണുന്നെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഈ സിസ്റ്റം ബി.സി.സി.ഐ സ്ഥിരമായി നടപ്പാക്കണമെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യയില്‍ ഡിആര്‍എസ് സിസ്റ്റം ആദ്യമായി അവതരിപ്പിച്ചത്.മത്സരത്തില്‍ പാകപ്പിഴകള്‍ സംഭവിക്കുകയോ,തര്‍ക്കത്തിനിടയാക്കുകയോ ചെയ്താല്‍ അമ്പയറുടെ തീരുമാനത്തെ വിലയിരുത്തുന്ന സാങ്കേതിക വിദ്യയാണിത്. വിവാദമാകാനിടയുള്ള തീരുമാനങ്ങളിലെ കൃത്യത ഉറപ്പാക്കാനാണ് ഈ പദ്ധതി ഉപയോഗിക്കുന്നത്.

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റില്‍ ആദ്യമായി ഡിആര്‍എസിന്റെ സാങ്കേതികവശങ്ങളിലൂടെ പുറത്തായ ആദ്യ താരം ഹസീബ് അഹമ്മദാണ്. ആര്‍.അശ്വിനാണ് ഹസീബിന്റെ വിക്കറ്റെടുത്തത്.നേരത്തെ ഇന്ത്യയില്‍ ഡിആര്‍എസ് നടപ്പിലാക്കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച ബിസിസിഐ പിന്നീട് ഇംഗ്ലണ്ടുമായുള്ള ടെസ്റ്റില്‍ ഡിആര്‍എസ് അനുവദിക്കുകയായിരുന്നു.

You must be logged in to post a comment Login