ഇന്ത്യയില്‍ സ്ത്രീകളെ ആദരിക്കുന്നില്ല:സാനിയ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ വിമര്‍ശനം. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന ആദരവ് കുറവാണെന്ന് സാനിയ പറഞ്ഞു. കരിയറില്‍ ലിംഗ വിവേചനം ഏറെ നേരിടേണ്ടിവന്നിട്ടുണ്ട്. ഒരു സ്ത്രീ ആയതിനാലാണ് കരിയറില്‍ ഉടനീളം ഇത്രയധികം വിമര്‍ശനങ്ങള്‍ തനിക്കു നേരിടേണ്ടിവന്നത്. താനൊരു പുരുഷനായിരുന്നുവെങ്കില്‍ പല വിവാദങ്ങളും തനിക്ക് ഒഴിവാക്കാന്‍ കഴിയുമായിരുന്നു. സാംസ്കാരിക മാറ്റമാണ് ഇതിനുള്ള പരിഹാരം. മാധ്യമങ്ങള്‍ക്കും അതിനുള്ള ഉത്തരവാദിത്തമുണ്ട്. സമുഹത്തില്‍ വലിയ ശബ്ദമായ മാധ്യമങ്ങള്‍ക്ക് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login