ഇന്ത്യയില്‍ ഹൃദ്രോഗം വര്‍ദ്ധിപ്പിക്കുന്നതിനുകാരണം വൈറ്റമിന്‍ ഡിയുടെ കുറവാണെന്ന് പഠനം

ഇന്ത്യയിലെ ജനസംഖ്യയില്‍ ഏകദേശം 80 ശതമാനവും വൈറ്റമിന്‍ ഡിയുടെ കുറവുള്ളവരാണ്. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും ഇക്കാര്യത്തെ കുറിച്ച് ബോധവാന്‍മാരല്ല.

വൈറ്റമിന്‍ ഡിയുടെ കുറവ് ഹൃദയാഘാതത്തിന് കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അമേരിക്കയിലും ജര്‍മനിയിലുമായാണ് പഠനങ്ങള്‍ സംഘടിപ്പിച്ചത്.

വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നത് കാര്‍ഡിയോ വാസ്കുലാര്‍ രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുമെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് പ്രസിഡന്റായ ഡോ. എ. മുരുകനാഥന്‍ പറയുന്നു.

മറ്റു മരുന്നുകളോയൊപ്പം ആവശ്യമായ അളവില്‍ വൈറ്റമിന്‍ ഡിയും ലഭിക്കുന്നുണ്ടെന്ന് ഹൃദ്രോഗബാധിതര്‍ ഉറപ്പ് വരുത്തണം. ആരോഗ്യവാന്‍മാരായവര്‍ പോലും ഇതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവാന്‍മാരല്ല എന്നത് ദു:ഖകരമാണ്. ദീര്‍ഘകാലത്തെ വൈറ്റമിന്‍ ഡിയുടെ കുറവ് ഹൃദയസംബന്ധമായ അസുഖങ്ങളിലേയ്ക്ക് നയിക്കും.അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

2569 പ്രായത്തിനിടയില്‍ സംഭവിക്കുന്ന മരണങ്ങളില്‍ 25 ശതമാനവും ഹൃദയസംബന്ധമായ രോഗങ്ങളാലാണ്. ഇന്ത്യന്‍ രജിസ്ട്രാര്‍ ജനറലും ഐ.സി.എം.ആറും സംയുക്തമായ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പുരുഷന്‍മാരിലും സ്ത്രീകളിലും പ്രായഭേദമെന്യേ പ്രധാനമരണകാരണം ഇത് തന്നെയാണ്.

You must be logged in to post a comment Login