ഇന്ത്യയും ജപ്പാനും ആണവ സഹകരണ കരാറില്‍ ഒപ്പുവെയ്ക്കും

india-jappan

ന്യൂഡല്‍ഹി: ആണവ സഹകരണത്തിന് ഇന്ത്യ ജപ്പാനുമായി കരാര്‍ ഒപ്പുവെക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി നവംബറില്‍ ജപ്പാന്‍ സന്ദര്‍ശിക്കുമ്പോള്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി ഇതുസംബന്ധിച്ച കരാര്‍ ഒപ്പുവെക്കുമെന്നാണ് മെയ്ന്‍ചി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത്.

സൈനികേതര ആവശ്യങ്ങള്‍ക്ക് ആണവോര്‍ജം ഉപയോഗിക്കുന്നതിന് കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യയും ജപ്പാനും ധാരണയില്‍ എത്തിയിരുന്നു. എന്നാല്‍, ഇരു രാജ്യങ്ങള്‍ക്കിടയില്‍ സാങ്കേതികവും നിയമപരവുമായ വിയോജിപ്പുണ്ടായതിനെ തുടര്‍ന്ന് തുടര്‍ചര്‍ച്ച താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.

പ്രധാനമായും ആണവ നിര്‍വ്യാപന കരാറിലെ (എന്‍.പി.ടി) വ്യവസ്ഥകളിലായിരുന്നു വിയോജിപ്പ്. ആണവ ദുരന്തം നേരിട്ട രാജ്യമായ ജപ്പാന്‍ ആണവായുധ സാങ്കേതികവിദ്യ കൈമാറണമെങ്കില്‍ ഇന്ത്യ എന്‍.പി.ടി വ്യവസ്ഥ പാലിക്കണമെന്നും ബോബ് നിര്‍മാണത്തിന് ആണവ ഇന്ധനം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ജപ്പാനെ കൂടാതെ അമേരിക്കയുമായും ഇന്ത്യക്ക് ആണവ സഹകരണമുണ്ട്.

You must be logged in to post a comment Login