ഇന്ത്യയുടെ സൗന്ദര്യ റാണിയെ കണ്ടെത്താനായി കൊച്ചി ഒരുങ്ങുന്നു

ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: ഇന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി പെഗാസസ് ഇവന്റ് മേക്കേഴ്‌സ് നടത്തുന്ന മണപ്പുറം മിസ് ക്യൂന്‍ ഓഫ് ഇന്ത്യ 2016 ഏപ്രില്‍ 27ന് നടക്കും. കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 18 സുന്ദരിമാര്‍ പങ്കെടുക്കും.

28 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 3293 ശാഖകളുള്ള മണപ്പുറം ഫിനാന്‍സാണ് ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ സൗന്ദര്യവും കഴിവുകളും കണ്ടെത്താനായി നടത്തുന്ന മിസ് ക്യൂന്‍ ഓഫ് ഇന്ത്യയുടെ മുഖ്യപ്രായോജകര്‍. രാജ്യത്തിന്റെ സംസ്‌കാരിക, പാരമ്പര്യ മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് നടത്തുന്ന മത്സരത്തില്‍ ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുവരെ സുന്ദരിമാര്‍ പങ്കെടുക്കും.

ഐശ്വര്യ ദിനേശ് (ബാംഗ്ലൂര്‍), ഐശ്വര്യ സഹ്‌ദേവ് ( ഡല്‍ഹി), ആമിന ആദില്‍ മിയാന്‍ (നാഗ്പൂര്‍), അങ്കിത കാരാട്ട് ( മുംബൈ), അപര്‍ണ (മൈസൂര്‍), അര്‍ച്ചന രവി (കൊച്ചി), അസ്മിത കൗശിക് ( ഡല്‍ഹി), ആയുഷി കുമാരി (റാഞ്ചി), ദേവിക ധന്യുണി (വിസാഗ്) എം. കിരണ്‍ ഹിയ ( ആസ്സാം), മീര മിതുന്‍ (ചെന്നൈ), നേഹ ജാ (കൊല്‍ക്കത്ത), പ്രാര്‍ത്ഥന (കൂര്‍ഗ്), പ്രീത് കണ്‍വര്‍ ചൗധരി (മുംബൈ), രശ്മിത ഗൗഡ (ചിക്മംഗ്ലൂര്‍), ഷിഫാലി അറോറ (ഡല്‍ഹി), സ്റ്റൂടി ചോപ്ര (ഡല്‍ഹി), വൈനൈനം സിന്‍സണ്‍ ( നാഗാലാന്റ്) എന്നിവരാണ് 6ാമത് മിസ് ക്യൂന്‍ ഓഫ് ഇന്ത്യ വേദിയില്‍ മാറ്റുരയ്ക്കുന്നത്. പെഗാസസിനുവേണ്ടി ഡി.ജെ ഹാര്‍വി സ്റ്റീവ് തയ്യാറാക്കിയ സംഗീതത്തിനൊപ്പമായിരിക്കും സുന്ദരിമാര്‍ ഗ്രാന്റ് ഫിനാലെയില്‍ ചുവട് വെയ്ക്കുക.

ഡിസൈനര്‍ സാരി, ബ്ലാക്ക് കോക്ക്‌ടെയില്‍, റെഡ് ഗൗണ്‍ എന്നീ മൂന്ന് റൗണ്ടുകളുള്ള മത്സരത്തിന്റെ ഗ്രൂമിങ് സെക്ഷന്‍ ഏപ്രില്‍ 22ന് കൊച്ചി ബ്യൂമോണ്ട് ദ ഫേണില്‍ ആരംഭിക്കും. യോഗ, മെഡിറ്റേഷന്‍, വ്യക്തിത്വ വികസനം, സൗന്ദര്യ സംരക്ഷണം, കാറ്റ് വാക്ക് ട്രെയിനിംഗ്, ഫോട്ടോഷൂട്ട്, ടാലന്റ് സെര്‍ച്ച് എന്നിവയടങ്ങിയ ഗ്രൂമിങ് മത്സരാര്‍ത്ഥികള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കും. സമീര്‍ ഖാന്‍( ഫാഷന്‍ കൊറിയോഗ്രാഫര്‍), വാലന്റീന രവി( മിസിസ് ഇന്ത്യ ഏഷ്യ ഇന്റര്‍നാഷണല്‍), വിപിന്‍, സിനി വിപിന്‍ (ഫിറ്റ്‌നസ് ഫോര്‍ എവര്‍), ജിതേഷ്, പ്രീതി ദാമിയാന്‍ (പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് ട്രെയിനര്‍), ഡോ. തോമസ് നെച്ചൂപ്പാടം (സ്‌മൈല്‍ എക്‌സ്‌പേര്‍ട്), ഡോ.ആശ (കോസ്മറ്റോളജിസ്റ്റ്), ജെബിത അജിത് (എം.ഡി, പെഗാസസ്) എന്നിവരാണ് ഗ്രൂമിങ് സെക്ഷന് നേതൃത്വം നല്‍കുന്നത്.
ഫാഷന്‍, സിനിമ രംഗത്തെ പ്രമുഖ വ്യക്തികളാണ് ജഡ്ജിംഗ് പാനലില്‍ അണിനിരക്കുന്നത്. മിസ് ക്യൂന്‍ ഓഫ് ഇന്ത്യ വിജയിക്കുള്ള സമ്മാനത്തുകയായ ഒന്നര ലക്ഷം രൂപ നല്‍കുന്നത് മണപ്പുറം ഫിനാന്‍സാണ്. ഫസ്റ്റ് റണ്ണറപ്പിനുള്ള 60,000 രൂപ വാവ് ഫാക്ടറും സെക്കന്റ് റണ്ണറപ്പിനുള്ള 40,000 രൂപ ബ്യുമോണ്ട് ദ ഫേണുമാണ് നല്‍കുന്നത്. പറക്കാട്ട് ജ്വല്ലേഴ്‌സ് രൂപകല്പന ചെയ്ത സുവര്‍ണ കിരീടമായിരിക്കും വിജയികളെ അണിയിക്കുന്നത്.
വിജയികള്‍ക്ക് പുറമേ മിസ് ക്യൂന്‍ നോര്‍ത്ത്, മിസ് ക്യൂന്‍ വെസ്റ്റ്, മിസ് ക്യൂന്‍ ഈസ്റ്റ്, മിസ് സൗത്ത് ഇന്ത്യ എന്നീ പുരസ്‌കാരങ്ങളും മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ബ്യൂട്ടിഫുള്‍ ഫേസ്, മിസ് ബ്യൂട്ടിഫുള്‍ ഐസ്, മിസ് കണ്‍ജീനിയാലിറ്റി, മിസ് പേഴ്‌സണാലിറ്റി, മിസ് കാറ്റ് വാക്ക്, മിസ് പെര്‍ഫക്ട് ടെന്‍, മിസ് ടാലന്റഡ്, മിസ് ഫോട്ടോജനിക്, മിസ് വ്യൂവേഴ്‌സ് ചോയ്‌സ് എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങള്‍ നല്‍കും. കൂടാതെ റീജണല്‍ ടൈറ്റില്‍ വിജയികള്‍ക്ക് ക്രിയേറ്റീവ് ബോട്ടീക് നല്‍കുന്ന 10,000 രൂപ കാഷ് അവാര്‍ഡും ലഭിക്കുന്നതാണ്.
റെജി ഭാസ്‌കര്‍(പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍), ഡോ. തോമസ് നെച്ചൂപ്പാടം (സ്‌മൈല്‍ എക്‌സ്‌പേര്‍ട്), ഡോ.ആശ (കോസ്മറ്റോളജിസ്റ്റ്, വാവ് ഫാക്ടര്‍), സാറ കുര്യന്‍ ( മാനേജിംഗ് പാര്‍ട്ണര്‍, കല്‍പന ഫാമിലി സലൂണ്‍ ആന്റ് സ്പാ) എന്നിവരടങ്ങുന്ന സമിതിയാണ് സബ് ടൈറ്റില്‍ വിജയികളെ തിരഞ്ഞെടുക്കുന്നത്.
ശരീര പ്രദര്‍ശനത്തിന് പ്രാധാന്യം നല്‍കുന്ന ബിക്കിനി റൗണ്ട് പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടാണ് പെഗാസസ് സൗന്ദര്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഏഷ്യയിലേക്ക് ഇന്ത്യന്‍ സുന്ദരികള്‍ക്കുള്ള ചവിട്ടുപടിയാണ് മിസ് ക്യൂന്‍ ഓഫ് ഇന്ത്യ മത്സരമെന്നും പെഗാസസ് സ്ഥാപകനും ചെയര്‍മാനുമായ അജിത് രവി പറഞ്ഞു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും മത്സരം കാണാന്‍ അവസരം ലഭിക്കുക. ബ്ലാക്ക്, റെഡ് തുടങ്ങിയ കടുംനിറങ്ങളിലുള്ള വസ്ത്രങ്ങളായിരിക്കണം അതിഥികള്‍ ധരിക്കേണ്ടത്.
യുണീക് ടൈംസ്, മെഡിമിക്‌സ്, കന്യക, ചുങ്കത്ത് ജ്വല്ലറി, ക്രിയേറ്റീവ് ബോട്ടീക്, മണപ്പുറം ട്രാവല്‍സ്, ദ ഇന്ത്യന്‍ വേള്‍ഡ് വൈഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഗോകുലം പാര്‍ക്ക് ഇന്‍, റിറ്റ്‌സ്, ഐശ്വര്യ അഡ്വര്‍ടൈസേഴ്‌സ്, പറക്കാട്ട് ജ്വല്ലേഴ്‌സ്, ബ്യൂമോണ്ട് ദ ഫേണ്‍, വാവ് ഫാക്ടര്‍, കല്‍പന ഫാമിലി സലൂണ്‍ ആന്റ് സ്പാ എന്നിവരാണ് മിസ് ക്യൂന്‍ ഓഫ് ഇന്ത്യ 2016ന്റെ ഇവന്റ് പാര്‍ട്‌ണേഴ്‌സ്.

You must be logged in to post a comment Login