ഇന്ത്യയെ 7 വിക്കറ്റിന് തകർത്ത് ബംഗ്ലാ കടുവകൾ

ന്യൂഡൽഹി: പുകമഞ്ഞിനെ അതിജീവിച്ച് ഡൽഹിയിൽ ഇന്ത്യയെ 7 വിക്കറ്റിന് തകർത്ത് ബംഗ്ലാദേശ്. ചരിത്രത്തിൽ ആദ്യമായാണ് ക്രിക്കറ്റ് ലോകത്തെ ബംഗ്ലാ കടുവകൾ ടി20യിൽ ഇന്ത്യയെ തോൽപ്പിക്കുന്നത്. 20 ഓവറിൽ ഇന്ത്യ നേടിയ 148 റൺസ് എന്ന വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്.

43 പന്തിൽ നിന്ന് 60 റൺസെടുത്ത് പുറത്താവാതെ നിന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിഖുർ റഹിം ആണ് ബംഗ്ലാദേശിൻെറ വിജയത്തിൽ നിർണായക പ്രകടനം കാഴ്ച വെച്ചത്. അവസാന ഓവറുകളിൽ ഇന്ത്യൻ ബോളിങ് നിരയെ നായകൻ മഹ്മദുള്ളക്കൊപ്പമാണ് റഹിം നേരിട്ടത്. ഖലീൽ അഹമ്മദ് എറിഞ്ഞ 19ാം ഓവറിൽ തുടർച്ചയായി നാല് ഫോറാണ് പിറന്നത്. 19.3 ഓവറിലാണ് ബംഗ്ലാദേശ് ലക്ഷ്യം മറികടന്നത്.

You must be logged in to post a comment Login