ഇന്ത്യയ്ക്ക് ചരിത്ര വിജയം; ഹോക്കിയില്‍ എതിരില്ലാത്ത ഗോളുകള്‍ക്ക് ഹോങ്കോംഗിനെ തകര്‍ത്തെറിഞ്ഞു

ഏഷ്യന്‍ ഗെയിംസില്‍ റെക്കോര്‍ഡ് ജയം സ്വന്തമാക്കി ഇന്ത്യ. ഹോക്കിയില്‍ എതിരില്ലാത്ത ഗോളിന് ഹോങ്കോംഗിനെ തകര്‍ത്തെറിഞ്ഞു. എതിരില്ലാത്ത 26 ഗോളിനായിരുന്നു ഇന്ത്യ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ഹോക്കി ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം. പിസ്റ്റള്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ രാഹി സര്‍ണോബാത്ത് ആണ് സ്വര്‍ണം നേടിയത്. 25മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിംഗിലാണ് രാഖി സ്വര്‍ണം കരസ്ഥമാക്കിയത്.

അതേസമയം, ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഷൂട്ടര്‍മാരുടെ മെഡല്‍ക്കൊയ്ത്തിന്റെ തുടര്‍ച്ചയാണ് ഈ വിജയം. നേരത്തെ 100 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ സൗരഭ് ചൗധരി സ്വര്‍ണം സ്വന്തമാക്കിയിരുന്നു. ഗെയിംസ് റെക്കോര്‍ഡോടെയാണ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇതേ വിഭാഗത്തില്‍ ഇന്ത്യക്ക് വേണ്ടി അഭിഷേക് ശര്‍മ വെങ്കലം സ്വന്തമാക്കി.

തയ്ക്വാന്‍ഡോ വനിത വിഭാഗം 57 കിലോ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ കൗശിക് മാലിക്കിന് തോല്‍വി (178) സംഭവിച്ചിരുന്നു. വോളിബോള്‍ പൂള്‍ ബി മല്‍സരത്തില്‍ വിയറ്റ്‌നാം ഇന്ത്യയെ തോല്‍പിച്ചു (03). വനിതാ വിഭാഗം കബഡി ഗ്രൂപ്പ് എ മല്‍സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ തോല്‍പിച്ചു. സ്‌കോര്‍: 3812.

രണ്ടാം ദിനത്തില്‍ വനിതാ വിഭാഗം 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫൊഗട്ട് സ്വര്‍ണം നേടിയിരുന്നു. ഫൈനലില്‍ ജപ്പാന്‍ താരം യൂകി ഇറിയെ 62ന് വീഴ്ത്തിയാണ് ഇരുപത്തിനാലുകാരിയായ ഫൊഗട്ട് ഇന്ത്യയുടെ രണ്ടാം സ്വര്‍ണമെഡല്‍ ജേതാവായത്. പുരുഷവിഭാഗം ഗുസ്തിയില്‍ ബജ്‌റംഗ് പൂനിയ ആദ്യ ദിനത്തില്‍ സ്വര്‍ണം നേടി. നേരത്തെ, പുരുഷവിഭാഗം ഷൂട്ടിങ് ട്രാപ്പില്‍ ഇരുപതുകാരന്‍ താരം ലക്ഷയ്, 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപക് കുമാര്‍ എന്നിവര്‍ വെള്ളി നേടിയിരുന്നു. പുരുഷവിഭാഗം ട്രാപ്പില്‍ മാനവ്ജീത് സിങ് സന്ധു നാലാം സ്ഥാനത്തായപ്പോള്‍, 10 മീറ്റര്‍ എയര്‍ റൈഫിളില്‍ രവി കുമാറും നാലാമതെത്തി.

57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ പൂജ ദണ്ഡയും 62 കിലോഗ്രാം വിഭാഗത്തില്‍ സാക്ഷി മാലിക്ക് സെമിയിലെത്തിയെങ്കിലും തോറ്റു. പുരുഷവിഭാഗം 125 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ സുമിത് മാലിക്, വനിതാ വിഭാഗം 53 കിലോയില്‍ പിങ്കി ജാന്‍ഗ്ര എന്നിവര്‍ ആദ്യ റൗണ്ടില്‍ തോറ്റു.

വനിതാ ബാഡ്മിന്റന്‍ ടീം ഇനത്തിലും ജപ്പാനെതിരെ ഇന്ത്യ തോല്‍വി രുചിച്ചു. പി.വി. സിന്ധു ഇന്ത്യയ്ക്കായി വിജയത്തോടെ തുടക്കമിട്ടെങ്കിലും സൈന നെഹ്‌വാള്‍ ഉള്‍പ്പെടെയുള്ളവര്‍ തോറ്റതാണ് വിനയായത്. പുരുഷ വിഭാഗം ടീം ഇനത്തില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ് വിജയം നേടിയെങ്കിലും ഇന്ത്യ ആതിഥേയരായ ഇന്തൊനീഷ്യയോടു തോറ്റു. പുരുഷ വിഭാഗം കബഡിയില്‍ ആദ്യമായി ഇന്ത്യ തോറ്റപ്പോള്‍, പുരുഷ വിഭാഗം ഹാന്‍ഡ്‌ബോള്‍, വനിതാ വിഭാഗം കബഡി എന്നിവയില്‍ വിജയത്തുടക്കമിട്ടു. പുരുഷ ഹോക്കിയില്‍ ഇന്ത്യ ആതിഥേയരായ ഇന്തൊനീഷ്യയെ എതിരില്ലാത്ത 17 ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.

വനിതാ വിഭാഗം ഷൂട്ടിങ് ട്രാപ് ഫൈനലില്‍ സീമ ടോമര്‍ ആറാം സ്ഥാനത്തോടെ പുറത്തായി. 10 മീറ്റര്‍ എയര്‍റൈഫിളില്‍ അപൂര്‍വി ചന്ദേല അഞ്ചാം സ്ഥാനത്തായി. പുരുഷവിഭാഗം നീന്തല്‍ 4–200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേയില്‍ ഇന്ത്യന്‍ ടീം ഫൈനലില്‍ 7:37.07 സമയം കുറിച്ച് ഏഴാമതായി. ടെന്നിസ് വനിതാ വിഭാഗം സിംഗിള്‍സില്‍ അങ്കിത റെയ്‌നയും പുരുഷവിഭാഗം സിംഗിള്‍സില്‍ രാംകുമാര്‍ രാമനാഥനും പ്രീക്വാര്‍ട്ടറിലെത്തി. പുരുഷവിഭാഗം ക്വാഡ്രപ്പിള്‍ സ്‌കള്‍സില്‍ സ്വാന്‍ സിങ്, ദത്തു ഭോകനാല്‍, ഓംപ്രകാശ്, സുഖ്മീത് സിങ് എന്നിവരും ഹീറ്റ്‌സില്‍ ഒന്നാം സ്ഥാനക്കാരായി ഫൈനലിലെത്തി. പുരുഷന്‍മാരുടെ ലൈറ്റ്‌വെയ്റ്റ് സിംഗിള്‍ സ്‌കള്‍സില്‍ ദുഷ്യന്തും ഫൈനലില്‍ ഇടംപിടിച്ചു.

You must be logged in to post a comment Login