ഇന്ത്യാപോസ്റ്റിന്റെ കീഴില്‍ പേയ്‌മെന്റ് ബാങ്ക് ; പ്രവര്‍ത്തനം അടുത്ത വര്‍ഷം മുതല്‍

downloadഅടുത്ത വര്‍ഷം മുതല്‍ ഇന്ത്യാപോസ്റ്റിന്റെ കീഴില്‍ പൊതുമേഖലാ സ്ഥാപനമായ പേയ്‌മെന്റ് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കും. ഇതിനുള്ള പ്രാരംഭ നടപടികള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. എണ്ണായിരം കോടി പ്രോജക്ട് മൂലധനത്തിലൂടെ മാര്‍ച്ച് 2017 ല്‍ രാജ്യമെമ്പാടും 650 ബ്രാഞ്ചുകള്‍ ആരംഭിക്കുവാനും അയ്യായിരം എടിഎം കൗണ്ടറുകള്‍ തുടങ്ങുവാനും പദ്ധതിയിടുന്നുണ്ട്.

‘ദി ടാക്കിയ’ അഥവാ ഐപിപി ലിമിറ്റഡ് ആരംഭിക്കുമ്പോള്‍ ഏറ്റവും വലിയ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഉള്‍പ്പെടുന്ന പൊതുമേഖലാ സ്ഥാപനമായി ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കുകള്‍ മാറും.

വായ്പകള്‍ നല്‍കാതെ നിക്ഷേപങ്ങള്‍ മാത്രം സ്വീകരിച്ച് മറ്റ് ധനകാര്യസേവനങ്ങള്‍ കൂടി ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ട് ഇന്ത്യാപോസ്റ്റിന്റെ മുഖച്ഛായ മിനുക്കി സേവനങ്ങളെ മറ്റൊരു തലത്തിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായി കഴിഞ്ഞു.

You must be logged in to post a comment Login