ഇന്ത്യൻ നിർമ്മിത ജീപ്പ് കോമ്പസിന് 5 സ്റ്റാർ റേറ്റിങ്

ഇന്ത്യൻ നിർമ്മിത ജീപ്പ് കോമ്പസ് സുരക്ഷയിൽ ഒന്നാമനെന്ന് എഎൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ തെളിഞ്ഞു. ഓസ്ട്രേലിയലിൽ നടന്ന ക്രാഷ് ടെസ്റ്റിൽ ജീപ്പ് കോമ്പസിന് 5 സ്റ്റാർ റേറ്റിങും ലഭിച്ചു. ഇന്ത്യയിൽ നിർമിച്ച് ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് കയറ്റി അയച്ച ജീപ്പ് കോമ്പസാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്. നേരത്തെ യൂറോ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റിലും കോമ്പസിന് 5 സ്റ്റാർ ലഭിച്ചിരുന്നു.

ഒമ്പത് എയർബാഗുകൾ, ഓട്ടോണൊമസ് എമർജിൻസി ബ്രേക്കിങ് സിസ്റ്റം, ലൈൻ സപ്പോർട്ട് സിസ്റ്റം എന്നിവയടങ്ങുന്നതാണ് ജീപ്പ് കോമ്പസിലെ സുരക്ഷ ഫീച്ചറുകൾ. 2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ജീപ്പ് കോമ്പസിനെ അണിനിരത്തിയത്. രണ്ട് എൻജിനുകളിലും ആറു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും ഇടംതേടിയിട്ടുണ്ട്.

You must be logged in to post a comment Login