ഇന്ത്യൻ യുദ്ധവിമാനം ഒറ്റയ്ക്കു പറത്തുന്ന ആദ്യ വനിതാ പൈലറ്റായി അവനി ചതുർവേദി

avani chaturvedi first indian woman to fly fighter aircraft

ഇന്ത്യൻ വ്യോമസേനയിൽ യുദ്ധവിമാനം ഒറ്റയ്ക്കു പറത്തുന്ന ആദ്യ വനിതാ പൈലറ്റായി അവനി ചതുർവേദി.
വ്യോമസേന അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യൻ വ്യോമസേനയുടെ ഗുജറാത്തിലെ ജാംനഗർ ബേസിൽ നിന്നാണ് അവനി പറന്നുയർന്നത്. മിഗ്21 ബിസോൺ യുദ്ധവിമാനമാണ് അവനി ഒറ്റയ്ക്കു പറത്തിയതെന്ന് വ്യോമസേന അധികൃതർ അറിയിച്ചു. നേരത്തെ അവനി ചതുർവേദിയും ഭാവന കാന്ത്, മോഹന സിംഗ് എന്നിവരും സേനയിലെ ആദ്യ വനിതാ പോർവിമാന പൈലറ്റുകളായി പാസിംഗ് ഔട്ട പരേഡ് പൂർത്തിയാക്കിയിരുന്നു.

avani chaturvedi first indian woman to fly fighter aircraft

ഹൈദരാബാദ് എയർ ഫോഴ്‌സ് അക്കാദമിയിൽ 150 മണിക്കൂറുകളോളം വിമാനം പറത്തി പരിശീലനത്തിൻറെ ആദ്യഘട്ടം വിജകരമായി പൂർത്തിയാക്കിയ ശേഷമാണ് അവനി ചതുർവേദി സേനയുടെ ഭാഗമായത്.

avani chaturvedi first indian woman to fly fighter aircraft

പരീക്ഷണാടിസ്ഥാനത്തിലായിരുന്നു യുദ്ധമേഖലയിലേക്ക് വനിതകളെ തിരഞ്ഞെടുത്തത്. 2016ലാണ് അവനി ചതുർവേദി പരിശീലനം പൂർത്തിയാക്കിയത്. വ്യോമസേനയുടെ തീരുമാനം വിജയമായതോടെ ഇന്ത്യൻ വ്യോമസേന അടുത്ത ബാച്ചിലേക്കുള്ള മൂന്നു വനിതകളെ കൂടി തിരഞ്ഞെടുത്തു.

You must be logged in to post a comment Login