Breaking News

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ഇന്ന്

india-cricket

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം.വിശാഖപട്ടണത്തെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.കഴിഞ്ഞ ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് സമനില നേടിയ ഇന്ത്യയ്ക്ക് ഇത് അല്പമെങ്കിലും നിര്‍ണായക മത്സരമായിരിക്കും. സമനില നേടിയതില്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി അതൃപ്തനായിരുന്നു. കൊഹ്‌ലിക്കും, ഇംഗ്ലണ്ട് ഉപനായകന്‍ ജോ റൂട്ടിനും ഇത് അന്‍പതാം ടെസ്റ്റാണ്.

അതേസമയം പരിക്കുമൂലം ടീമില്‍ നിന്ന് പുറത്തായ ലോകേഷ് രാഹുലിനെ ഇത്തവണ ടീമിലേക്ക് തിരിച്ചെടുത്തിട്ടുണ്ട്. പരിക്കില്‍ നിന്നും മോചിതനായ ലോകേഷ് രാഹുല്‍ മുരളി വിജയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്യാനാണ് സാധ്യത.

സ്പിന്നിന് അനുകൂലമായ പിച്ചാണ് വിശാഖപട്ടണത്ത് തയ്യാറാക്കിയിരിക്കുന്നത്. രണ്ടാം ദിവസം മുതല്‍ സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകുമെന്നാണ് ക്യൂറേറ്റര്‍ കെ.ശ്രീറാം പറയുന്നത്. സ്പിന്നിര്‍മാരായ ആര്‍ അശ്വിന്‍, അമിത് മിശ്ര, രവീന്ദ്ര ജഡേജ എന്നിവരുടെ പ്രകടനവും ശ്രദ്ധേയമാകും .
അതേസമയം മറുവശത്ത് ഇംഗ്ലണ്ട് മികച്ച ഫോമിലാണ്.ആദ്യ മല്‍സരത്തിലെ സമനില ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. ജോ റൂട്ട്, അലിസ്റ്റര്‍ കുക്ക്, ബെന്‍ സ്റ്റോക്ക്‌സ്, മോയീന്‍ അലി എന്നിവരുള്‍പ്പെടുന്ന ഇംഗ്ലണ്ടിന്റെ ടീം വളരെ കരുത്തുറ്റതാണ്. ശാരിരിക ക്ഷമത വീണ്ടെടുത്താല്‍ ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സനെ ഇത്തവണ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.
മൂന്നാം ടെസ്റ്റ് 26 മുതല്‍ മൊഹാലിയിലും നാലാം ടെസ്റ്റ് ഡിസംബര്‍ എട്ടു മുതല്‍ മുംബൈയിലും അഞ്ചാം ടെസ്റ്റ് 16 മുതല്‍ ചെന്നൈയിലും നടക്കും

You must be logged in to post a comment Login