ഇന്ത്യ ഓസ്‌ട്രേലിയ അവസാന ഏകദിനം: രോഹിത് ശര്‍മയ്ക്ക് ഡബിള്‍ സെഞ്ച്വറി

ഇന്ത്യ ഓസ്‌ട്രേലിയ അവസാന ഏകദിനത്തില്‍ ഇന്ത്യന്‍ ബറ്റ്‌സ്മാന്‍ മാരുടെ വെടിക്കെട്ട്. ഇന്ത്യയ്ക്കുവേണ്ടി രോഹിത് ശര്‍മ ഡബിള്‍ സെഞ്ച്വറി നേടി. നിശ്ചിത 50 ഓവറില്‍ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 383 റണ്‍സെടുത്തു.

 


158 പന്തില്‍ 12 ഫോറും 16 സിക്‌സറും പറത്തിയാണ് രോഹിത് ഇരട്ട സെഞ്ച്വറിയിലെത്തിയത്. വെറും 41 പന്തിലാണ് രോഹിത് തന്റെ രണ്ടാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമാണ് രോഹിത് ശര്‍മ. സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗുമാണ് ഇതിനു മുന്‍പ് ഈ നേട്ടം കരസ്ഥമാക്കിയ കളിക്കാര്‍.

ഓപ്പണര്‍ ആയി ബാറ്റിംഗിനിറങ്ങിയ രോഹിത് അവസാന ഓവറിലാണ് ഔട്ടായത്. നാല്‍പതാം ഓവര്‍വരെ 6 രണ്‍സിന്റെ റണ്‍റേറ്റ് മാത്രമുണ്ടായിരുന്ന ഇന്ത്യ അവസാന പത്തോവറിയിലാണ് ബാറ്റിംഗ് വെടിക്കെട്ട് പുറത്തെടുത്തത്. ധോണിയും രോഹിതും ചേര്‍ന്ന് ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു.

ക്യാപ്റ്റന്‍ എം.എസ്. ധോണി 38 പന്തില്‍ 62 റണ്‍സും ഓപ്പണര്‍ ശിഖര്‍ ധവാന്‍ 57 റണ്‍സില്‍ 60 റണ്‍സും സുരേഷ് റെയ്‌ന 30 പന്തില്‍ 28 റണ്‍സും നേടി.

You must be logged in to post a comment Login