ഇന്ത്യ-വെസ്റ്റ് ഇൻഡീസ് 20-20; ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് 20-20 ൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. ആറ് വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.

ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്ത് വെസ്റ്റ് ഇൻഡീസിനെ ബാറ്റിംഗിനായി പറഞ്ഞയക്കുകയായിരുന്നു. നല്ല ഫോമിൽ കളിതുടങ്ങിയ വെസ്റ്റ് ഇൻഡീസ് താരങ്ങൾ പടുത്തുയർത്തിയത് 207 എന്ന കൂറ്റൻ സ്‌കോർ ആണ്.

എന്നാൽ ഇതിന് മറുപടിയെന്നോണം ഇന്ത്യയുടെ ബാറ്റിംഗ് നിര മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വിരാട് കോഹ്ലിയാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. കെഎൽ രാഹുൽ മികച്ച പ്രകടനം കാഴ്ചവെച്ചു.

ഇത്തവണയും പ്ലേയിംഗ് ഇലവനിൽ ഇടംനേടാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. ധവാന്റെ ഒഴിവിൽ കെഎൽ രാഹുൽ ഓപ്പണിംഗ് സ്ഥാനത്തും ഓൾ റൗണ്ടറായി ശിവം ദുബെയും വന്നതോടെ സഞ്ജുവിന്റെ അവസരം നഷ്ടമാവുകയായിരുന്നു.

You must be logged in to post a comment Login