ഇന്ദ്രന്‍സ് ലോകസിനിമയുടെ നെറുകയില്‍,മലയാളത്തിന്റെ അഭിമാനതാരം നായകനായ ചിത്രത്തിന് ഷാങ്ഹായി ചലച്ചിത്രമേളയില്‍ പുരസ്‌കാരം,വെയില്‍ മരങ്ങള്‍ സംവിധാനം ചെയ്തത് ഡോ.ബിജു

ഷാങ്ഹായ്: നടന്‍ ഇന്ദ്രന്‍സ് നായകനായി അഭിനയിച്ച വെയില്‍ മരങ്ങള്‍ക്ക് അന്താരാഷ്ട്ര പുരസ്‌കാരം.ഡോ. ബിജു സംവിധാനം ചെയ്ത ചിത്രം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേളകളിലൊന്നായ ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടി. ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് അവാര്‍ഡാണ് സിനിമ നേടിയത്. സനിമയുടെ ആദ്യ പ്രദര്‍ശനത്തിലാണ് പുരസ്‌കാരം നേടിയിരിയ്ക്കുന്നത്. ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രവുമാണ് വെയില്‍ മരങ്ങള്‍. സിനിമയെ പ്രതിനിധീകരിച്ച് നായകന്‍ ഇന്ദ്രന്‍സ് സംവിധായകന്‍ ഡോ ബിജുവിനൊപ്പം റെഡ്കാര്‍പ്പറ്റിലെത്തിയിരുന്നു. ഇന്ദ്രന്‍സ് ഇന്ത്യക്ക് പുറത്ത് പങ്കെടുക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയുമാണ് ഷാങ്ഹായ്.നേരത്തെ മേളയില്‍ പങ്കെടുത്ത ചിത്രങ്ങള്‍ ഇന്ദ്രന്‍സ് പോസ്റ്റ് ചെയ്തിരുന്നു.

WhatsApp Image 2019-06-24 at 7.26.58 AM WhatsApp Image 2019-06-24 at 7.26.57 AM WhatsApp Image 2019-06-24 at 7.26.56 AM WhatsApp Image 2019-06-24 at 7.26.55 AM WhatsApp Image 2019-06-24 at 7.26.54 AM (1) WhatsApp Image 2019-06-24 at 7.26.54 AM WhatsApp Image 2019-06-24 at 7.17.44 AM (1)

You must be logged in to post a comment Login