ഇന്ധനവിലയില്‍ ഇന്നും മാറ്റമില്ല ; പെട്രോളിന് 70.57 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വിലയില്‍ മാറ്റമില്ലാതെ വ്യാപാരം പുരോഗമിക്കുന്നു. പുതുവര്‍ഷ ദിനത്തില്‍ പെട്രോള്‍ ലിറ്ററിന് 19 പൈസയും, ഡീസല്‍ ലിറ്ററിന് 21 പൈസയും കുറഞ്ഞിരുന്നു.എന്നാല്‍ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില 70.57 രൂപയാണ്. ഡിസല്‍ വില 66.13 രൂപയും.

തിരുവനന്തപുരത്ത് പെട്രോളിന് 71.82 രൂപയും ഡീസലിന് 67.41 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 70രൂപ 88 പൈസ, 66 രൂപ 44 പൈസ എന്നിങ്ങനെയാണ്.

You must be logged in to post a comment Login