ഇന്ധനവില കുറച്ചു; പെട്രോള്‍ ലിറ്ററിന് 3.77 രൂപയും ഡീസലിന് 2.91 രൂപയും കുറഞ്ഞു

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. പെട്രോള്‍ ലീറ്ററിന് 3.77 രൂപയും ഡീസല്‍ ലീറ്ററിന് 2.91 രൂപയുമാണ് കുറച്ചത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇന്ധനവില കുറച്ചുകൊണ്ടുള്ള നടപടി. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതും ഡോളറിനെതിരെ രൂപയുടെ മൂല്യം വര്‍ധിച്ചതുമാണ് ഇവിടെയും വിലയില്‍ പ്രതിഫലിച്ചത്. വിലയില്‍ വരുത്തിയ വ്യത്യാസം വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.

രണ്ട് ആഴ്ച കൂടുമ്പോള്‍ ഇന്ധനവില പുനഃപരിശോധിക്കുന്ന നടപടിയുടെ ഭാഗമായാണ് വില കുറയ്ക്കാനുള്ള തീരുമാനം. അതേസമയം, 2017 ജനുവരിയില്‍ ഇന്ധനവിലയില്‍ വ്യതിയാനം വരുത്തിയ ശേഷം വില പുതുക്കിയിരുന്നില്ല.

You must be logged in to post a comment Login