ഇന്ധനവില കുറയും; സംസ്ഥാന നികുതിയില്‍ ഇളവ് വരുത്താന്‍ മന്ത്രിസഭാതീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുറയും. അധിക നികുതിയില്‍ ഇളവ് വരുത്താന്‍ മന്ത്രിസഭാതീരുമാനം. എത്ര കുറയ്ക്കണമെന്ന് ധനകാര്യ വകുപ്പ് തീരുമാനിക്കും. മറ്റന്നാള്‍ മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും.

മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ഇക്കാര്യം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു ശേഷം തീരുമാനമെന്നായിരുന്നു ധനമന്ത്രി പറഞ്ഞത്.

പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്താണു കേരളം. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത് – പെട്രോളിന് 39.78%, ഡീസലിന് 24.84%. പഞ്ചാബിൽ യഥാക്രമം 35.35%, 16.88%. കേരളത്തിൽ പെട്രോളിന് 32.02% (19.22 രൂപ), ഡീസലിന് 25.58% (15.35 രൂപ) എന്നിങ്ങനെയാണു സംസ്ഥാന നികുതി.

You must be logged in to post a comment Login