ഇന്ധനവില വർധന:സംസ്ഥാനത്ത് ഹർത്താൽ ആരംഭിച്ചു

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് യു.ഡി.എഫും എല്‍.ഡി.എഫും ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ പുരോ​ഗമിക്കുന്നു .പലയിടങ്ങളിലും പുലര്‍ച്ചെ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും പിന്നീട് വാഹന ഗതാഗതത്തില്‍ കുറവുണ്ടായിട്ടുണ്ട്. കെഎസ്ആർടിസി ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.

രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. രാവിലെ ഒമ്പതുമുതല്‍ മൂന്നുവരെ ദേശീയതലത്തില്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

പ്രളയബാധിതപ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഹര്‍ത്താലില്‍ തടസ്സമുണ്ടാകില്ലെന്ന് ഇരുമുന്നണികളും അറിയിച്ചിട്ടുണ്ട്. വിനോദസഞ്ചാര മേഖലയെയും ആശുപത്രികള്‍, പത്രം, പാല്‍ തുടങ്ങിയ അവശ്യസേവനങ്ങളെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി.

You must be logged in to post a comment Login