ഇന്നും പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ്

 

ന്യൂഡല്‍ഹി: ഇന്നും പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ്. പെട്രോള്‍ ലിറ്ററിന് 13 പൈസയും ഡീസലിന് 12 പൈസയുമാണ് കുറഞ്ഞത്. ഡല്‍ഹിയില്‍ പെട്രോളിന് 77.43 രൂപയും ഡീസലിന് 72.19 രൂപയിലുമാണ് വ്യാപാരം. തിങ്കളാഴ്ച ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു.

മുംബൈയില്‍ പെട്രോളിന് ലിറ്ററിന് 82.94 രൂപയും ഡീസലിന് ലിറ്ററിന് 75.64 രൂപയുമാണ് വില്‍പന വില. നികുതി ഘടനയുടെ മാറ്റം അനുസരിച്ച് സംസ്ഥാനങ്ങളിലെ ഇന്ധനവിലയില്‍ മാറ്റമുണ്ടാകും.

പെട്രോള്‍ ലിറ്ററിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് എണ്ണ കമ്പനികള്‍ ഇന്നലെ കുറച്ചിരുന്നത്.

You must be logged in to post a comment Login