ഇന്നു മുതല്‍ ട്രെയിന്‍ യാത്രചെലവേറും

വര്‍ധിപ്പിച്ച നിരക്കുകള്‍ നിലവില്‍ വരുന്നതോടെ ഇന്നു മുതല്‍ ട്രെയിന്‍ യാത്രയ്ക്കു ചെലവുകൂടും. സെക്കന്റ് ക്ലാസില്‍ കുറഞ്ഞതു അഞ്ച് രൂപയുടെ വര്‍ധവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍നിന്നു ബംഗളുരുവിലേക്ക് രാജധാനി എക്‌സ്പ്രസില്‍ ഫസ്റ്റ് എസി യാത്ര നടത്തുന്നവര്‍ക്ക് 95 രൂപ അധികം നല്‍കേണ്ടിവരും. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് സെക്കന്‍റ് എസിയില്‍ പോകണമെങ്കില്‍ 40 രൂപ അധികം നല്‍കണം.

indiantrain1

നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്കും പുതുക്കിയ നിരക്കു നല്‍കേണ്ടി വരും. സബര്‍ബന്‍ തീവണ്ടികളുടേയും സീസണ്‍ ടിക്കറ്റിന്‍റെയും നിരക്കുകള്‍ക്ക് മാറ്റമില്ല.  ചരക്കു കൂലിയും വ്യാഴാഴ്ച മുതല്‍ 1.7 ശതമാനം വര്‍ധിക്കും. ആറു മാസത്തിലൊരിക്കല്‍ നിരക്ക് പുനരാലോചിക്കണമെന്ന റെയില്‍വേ ബജറ്റിലെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യാത്ര ചരക്ക് കൂലികള്‍ കൂട്ടിയത്.

You must be logged in to post a comment Login