ഇന്ന് ഐഎസ്എല്ലില്‍ തീ പാറുന്ന കളി; കേരളാ ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്‌സിയെ നേരിടും

ബംഗളൂരു: ഐഎസ്എല്‍ ഫുട്ബാളില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്‌സിയെ നേരിടും. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ രാത്രി ഏഴര മുതലാണ് മത്സരം. ബ്‌ളാസ്റ്റേഴ്‌സിന്റെ സീസണിലെ 15ാമത്തെ മത്സരമാണിത്. ഇതുവരെ ഒറ്റക്കളി മാത്രം ജയിച്ച മഞ്ഞപ്പട, 10 ടീമുകളില്‍ ഒന്‍പതാം സ്ഥാനത്താണ്. എന്നാല്‍ ബംഗളൂരു എഫ്.സി 13 മത്സരങ്ങളില്‍ ഒന്‍പതും ജയിച്ച് ഒന്നാം സ്ഥാനത്താണ്.

അതുപോലെതന്നെ, ഐലീഗ് ഫുട്ബാളില്‍ ഗോകുലം എഫ്.സി ഇന്ന് റയല്‍ കാശ്മീരിനെ നേരിടും. ഉച്ചയ്ക്ക് രണ്ടു മുതല്‍ റയലിന്റെ തട്ടകമായ പോളോഗ്രൗണ്ടിലാണ് മത്സരം. ഗോകുലത്തിന്റെ 15ാമത് മത്സരമാണിത്. രണ്ട് ജയം മാത്രം നേടിയ ഗോകുലം 11 ടീമടങ്ങുന്ന ലീഗില്‍ 10ാം സ്ഥാനത്താണ്. 15 കളികളില്‍ എട്ടെണ്ണം ജയിച്ച റയല്‍ കാശ്മീര്‍ മൂന്നാം സ്ഥാനത്തും.

You must be logged in to post a comment Login