ഇന്ന് ദീപാവലി

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇന്ന്.രാജ്യം ദീപം തെളിച്ചും മധുരപലഹാരങ്ങളൊരുക്കിയും പടക്കം പൊട്ടിച്ചും ദീപാവലി ആഘോഷത്തിന്റെ തിരക്കിലാണ്. നരകാസുരനെ വധിച്ച ശ്രീകൃഷ്ണന്റെ ഓര്‍മ്മയിലാണ് ദീപാവലി ആഘോഷിക്കുന്നത്. തുലാമാസത്തിലെ അമാവാസി ദിനത്തിലാണ് ദീപാവലി.
Happy-Diwali-2013-Wallpaper-Download
വടക്കേ ഇന്ത്യയുടെ പ്രധാന ആഘോഷമായ ദീപാവലി കേരളത്തിലും വിപുലമായി തന്നെ ആഘോഷിച്ചു വരാറുണ്ട്.വീടുകള്‍ ദീപങ്ങളാല്‍ അലങ്കരിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും കമ്പിത്തിരിയും മത്താപ്പൂവും കത്തിച്ചും കേരളത്തിലും ഈ ആഘോഷത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. കേരളത്തിലെ ബ്രാഹ്മണ കുടുംബങ്ങള്‍ കോലം വരച്ചും ബൊക്കക്കൊലു അലങ്കരിച്ചും ദീപാവലിയെ വരവേല്‍ക്കാറുണ്ട്. തിന്മയ്ക്ക് മേല്‍ നന്മ നേടിയ വിജയം ഏതു കാലഘട്ടത്തിലും പ്രസക്തമാണെന്നത് ഈ ആഘോഷത്തിന്റെ മാറ്റു കൂട്ടുന്നു.

You must be logged in to post a comment Login