ഇന്ന് ലോക ക്ഷയരോഗ ദിനം

 

ന്യൂ​യോ​ര്‍​ക്ക്​: ഇന്ന് ലോക ക്ഷയരോഗദിനം. പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്​​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 1992 മു​ത​ലാണ് എ​ല്ലാ​വ​ര്‍​ഷ​വും മാ​ര്‍​ച്ച്‌​ 24ന്​ ​ലോ​ക​ക്ഷ​യ​രോ​ഗ​ദി​ന​മാ​യി ആ​ച​രി​ക്കുന്നത്. 1882ല്‍ ​ഡോ. റോ​ബ​ര്‍​ട്ട്​ കൊ​ച്ച്‌​ ആ​ണ്​ ക്ഷ​യ​രോ​ഗ​ത്തി​ന്​ കാ​ര​ണ​മാ​കു​ന്ന ബാ​ക്​​ടീ​രി​യ​ ക​ണ്ടെ​ത്തി​യ​ത്. ക്ഷ​യം ബാ​ധി​ച്ച്‌​ ദി​നം​പ്ര​തി 4500 ആ​ളു​ക​ള്‍ മ​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്ക്. ‘ക്ഷ​യ​വി​മു​ക്​​ത ലോ​ക​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന നേ​താ​ക്ക​ളെ വാ​ര്‍​ത്തെ​ടു​ക്കു​ക’ എ​ന്ന​താ​ണ്​ ഇൗ ​വ​ര്‍​ഷ​ത്തെ മു​ദ്രാ​വാ​ക്യം. നി​ര്‍​മാ​ര്‍​ജ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ബോ​ധ​വ​ത്​​ക​ര​ണ​വും രാ​ഷ്​​ട്ര​ത്ത​ല​വ​ന്മാ​രി​ലോ മ​ന്ത്രി​മാ​രി​ലോ മാ​ത്രം ഒ​തു​ങ്ങി​പ്പോ​കാ​തെ മേ​യ​ര്‍​മാ​ര്‍, ഗ​വ​ര്‍​ണ​ര്‍​മാ​ര്‍, എം.​പി​മാ​ര്‍, സാ​മു​ദാ​യി​ക നേ​താ​ക്ക​ള്‍, ടി.​ബി ബാ​ധി​ത​ര്‍, അ​ഭി​ഭാ​ഷ​ക​ര്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, ഡോ​ക്​​ട​ര്‍​മാ​ര്‍, ന​ഴ്​​സു​മാ​ര്‍, എ​ന്‍.​ജി.​ഒ​ക​ള്‍ എ​ന്നി​വ​ര്‍ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

എ​ച്ച്‌.​ഐ.​വി ബാ​ധി​ത​രാ​യ ക്ഷ​യ​രോ​ഗി​ക​ളി​ല്‍ കൂ​ടു​ത​ലും ആ​ഫ്രി​ക്ക​യി​ലും ഏ​ഷ്യ​യി​ലു​മാ​ണ്. ക്ഷ​യ​രോ​ഗ​നി​ര്‍​മാ​ര്‍​ജ​ന​ത്തി​നാ​യി ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കുമ്പോഴും ഇ​ന്നും ലോ​ക​ത്തെ ഒ​ന്നാം​കി​ട കൊ​ല​യാ​ളി​യാ​യി ഇൗ​ രോ​ഗം നി​ല​നി​ല്‍​ക്കു​ന്നു. ഡോക്​ടര്‍മാരുടെ നിര്‍ദേശമില്ലാതെ ചികിത്സ നിര്‍ത്തുമ്പോള്‍ മരുന്നിനെ പ്രതിരോധിച്ച്‌​ ക്ഷയരോഗം കൂടുതല്‍ ശക്​തമായി രോഗിയില്‍ തിരിച്ചെത്തുന്നു. ഇങ്ങനെയാണ്​ കൂടുതല്‍ മരണങ്ങളും സംഭവിക്കുന്നത്​.

ദ​രി​ദ്ര​രാ​ജ്യ​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന​വ​രി​ലാ​ണ്​ രോ​ഗ​ബാ​ധ കൂ​ടു​ത​ല്‍. രോ​ഗി ചു​മ​ക്കുമ്പോള്‍ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ വ്യാ​പി​ക്കു​ന്ന രോ​ഗാ​ണു​ക്ക​ള്‍ മ​റ്റു​ള്ള​വ​ര്‍ ശ്വ​സി​ക്കുമ്പോഴാണ്  രോ​ഗം പ​ര​ക്കു​ന്ന​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ​ദ്ധ​തി​യാ​യ നേ​രി​ട്ടു​ള്ള നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ​യു​ള്ള ചി​കി​ത്സാ രീ​തി​യാ​യ ഡോ​ട്​​സ്​ (ഡ​യ​റ​ക്‌ട്​​​ലി ഒ​ബ്​​സ​ര്‍​വ്​​ഡ്​ ട്രീ​റ്റ്​​മെന്റ് ഷെ​ഡ്യൂ​ള്‍) വ​ഴി ക്ഷ​യ​രോ​ഗം ഒ​രു പ​രി​ധി​വ​രെ നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യും.

2017ല്‍ ​ലോ​ക​വ്യാ​പ​ക​മാ​യി ഒ​രു​കോ​ടി​യി​ലേ​റെ പേ​ര്‍ ക്ഷ​യ​രോ​ഗം ബാ​ധി​ച്ച്‌​ മ​രി​ച്ചെ​ന്നാ​ണ്​ റി​പ്പോ​ര്‍​ട്ട്. 2016ല്‍ 18 ​ല​ക്ഷ​മാ​യി​രു​ന്നു മ​ര​ണ​സം​ഖ്യ. രോ​ഗ​ത്തി​ന്റെ വേ​രു​ക​ള്‍ വ​ള​രെ ആ​ഴ​ത്തി​ല്‍ പ​ട​ര്‍​ന്നു​പി​ടി​ച്ചി​രി​ക്കു​ന്നു എ​ന്ന​തി​ന്റെ തെ​ളി​വാ​ണി​ത്.

You must be logged in to post a comment Login