ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക്; സ്കൂളുകളെ ഒഴിവാക്കിയെന്ന് കെ എസ് യു

ksu-

തിരുവനന്തപുരം ∙ സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മുന്നിൽ നടന്നുവരുന്ന നിരാഹാര സമരത്തോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കുമെന്നു കെഎസ്‌യു. പിഎസ്‌സി, സർവകലാശാലാ പരീക്ഷകളിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവും മുന്നോട്ടുവയ്ക്കാൻ കെഎസ്‌യു സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

ഹയർ സെക്കൻഡറി തലം വരെയുള്ള സ്കൂളുകളെ പഠിപ്പുമുടക്കിൽ നിന്നു ഒഴിവാക്കിയിട്ടുണ്ടെന്നു സംസ്ഥാന നേതൃത്വം അറിയിച്ചു. ശനിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച രാവിലെ വരെ എല്ലാ ജില്ലാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ ജില്ലാ തലത്തിൽ രാപ്പകൽ സമരം നടത്താനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

You must be logged in to post a comment Login