ഇന്റര്‍നാഷണലില്‍ നിന്ന് ലോക്കലിലേക്ക്; അഭിനയത്തില്‍ നിന്ന് സംവിധായകനിലേക്ക്

കൊച്ചി:മലയാളി പ്രേക്ഷകരുടെ ഹാസ്യനടന്‍ ഹരിശ്രീ അശോകന്‍ അഭിനയത്തില്‍ നിന്ന് സംവിധാനം എന്ന സിനിമാ മേഖലയിലേക്ക് കൂടി കടന്നിരിക്കുകയാണ്. ഇന്റര്‍ നാഷണല്‍ ലോക്കല്‍ സ്‌റ്റോറി എന്ന ഹാസ്യപപ്രധാനമായ ചിത്രം അദ്ദേഹം സംവിധാനം ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാനേറെയുണ്ട്. സൗഹൃദങ്ങളുടെ രസകരമായ കഥയാണ് തന്റെ ചിത്രം പറയുന്നതെന്ന് അദ്ദേഹവും വെളിപ്പെടുത്തുന്നു.

ഇന്റര്‍നാഷണലില്‍ തുടങ്ങി ലോക്കലില്‍ എത്തുന്ന സൗഹൃദങ്ങളുടെ കഥ നര്‍മരസത്തിലൂടെ പറയുന്ന ചിത്രമാണിത്. മലേഷ്യയില്‍നിന്ന് എല്ലാം വിട്ടെറിഞ്ഞ് ഒരു കുടുംബം നാട്ടില്‍ എത്തുന്നതും പിന്നീട് അവരുടെ ജീവിതത്തില്‍ നാട്ടിലെ അഞ്ചു ചെറുപ്പക്കാര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന് വിഷയം. നര്‍മത്തിനുവേണ്ടി നര്‍മം പറയാതെ ഏച്ചുകെട്ടില്ലാതെ അത് അവതരിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ഡബ്ബിങ് കഴിഞ്ഞപ്പോള്‍ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. അതാണിപ്പോഴത്തെ ധൈര്യം.

ധര്‍മജന്‍ ബോല്‍ഗാട്ടി, മനോജ് കെ ജയന്‍, ബിജുക്കുട്ടന്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തില്‍ ടിനി ടോമും പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തില്‍ ആന്റണി ദാസന്‍ ഒരു ഗാനം ആലപിക്കുന്നുണ്ട്. ഗോപി സുന്ദര്‍, നാദിര്‍ഷ, അരുണ്‍ ഗോപി തുടങ്ങിയവര്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ആല്‍ബി ആന്റണി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം. ഷിജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. ചിത്രം ഫെബ്രുവരി പകുതിയോടെ തിയേറ്ററുകളിലെത്തും.

You must be logged in to post a comment Login