ഇന്റര്‍നെറ്റ് ഇല്ലാതെ യൂടുബ് ഉപയോഗിക്കാം

യൂടൂബ്‌ ഉപയോഗിക്കുമ്പോള്‍  നിങ്ങള്‍  ഡാറ്റ യൂസേജും  ഡാറ്റാ ചാര്‍ജുകളെയും  കുറിച്ചാലോചിച്ച് വേവലാതിപ്പെടാറുണ്ടോ? എന്നാലിനി അതുവേണ്ട, ഇന്റര്‍നെറ്റ് ഇല്ലാതെയും  മൊബൈലില്‍  യൂടുബ് കാണാനുള്ള സൗകര്യമൊരുങ്ങി കഴിഞ്ഞു. ഓഫ്‌ലൈന്‍  വിഡിയോ സംവിധാനം  ഇന്ത്യയിലും  യൂടുബ് ലഭ്യമാക്കി തുടങ്ങിയിരിക്കുന്നു.

യൂടുബില്‍  ലഭ്യമായ എല്ലാ വിഡിയോകളും  ഉപഭോക്താക്കള്‍ക്ക് കാണാന്‍  കഴിയില്ലെങ്കിലും  ഓഫ്‌ലൈന്‍  സംവിധാനമുള്ള എല്ലാ വിഡിയോകളും  ഇപ്രകാരം  മൊബൈലില്‍  കാണാവുന്നതാണ്. ഒരു വിഡിയോ ഒരു പ്രാവശ്യം  ഡൗണ്‍ലോഡ് ചെയ്താല്‍  രണ്ട് ദിവസത്തേക്ക് ആ വിഡിയോ പ്രസ്തുത മൊബൈലില്‍  ലഭ്യമായിരിക്കും. യൂടുബിന് വന്‍ മൊബൈല്‍  ഉപഭോക്താക്കളുള്ള ഇന്ത്യയില്‍  ഈ സംവിധാനം  വമ്പന്‍  ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി അധികൃതര്‍.

നിരവധി വിഡിയോ സ്ട്രീമിങ് കമ്പനികള്‍  ഓഫ്‌ലൈന്‍  സംവിധാനം  ലഭ്യമാക്കുമെന്ന് ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്. യൂടുബില്‍  ഓഫ്‌ലൈന്‍ സംവിധാനം  ആക്ടിവേറ്റ് ചെയ്താല്‍  വീഡിയോകള്‍  ഈസിയായി ഡൗണ്‍ലോഡ് ചെയ്യാം.

You must be logged in to post a comment Login