ഇന്‍ഡിഗോയാണ് രാജ്യത്തെ ഏറ്റവും മോശമായ വിമാന സര്‍വ്വീസ് എന്ന് റിപ്പോര്‍ട്ട്

 

ന്യൂഡല്‍ഹി: ഇന്‍ഡിഗോയാണ് രാജ്യത്തെ ഏറ്റവും മോശമായ വിമാന സര്‍വ്വീസ് എന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പാര്‍ലമെന്ററി കമ്മറ്റിയാണ് പുറത്ത് വിട്ടിരിക്കുന്നത്. യാത്രക്കാരില്‍ നിന്ന് അമിത ചാര്‍ജാണ് കമ്പനി ഈടാക്കുന്നതെന്നും വിമാനത്തിലെ ജീവനക്കാര്‍ യാത്രക്കാരോട് മോശമായ രീതിയിലാണ് പെരുമാറുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം രണ്ടാം തവണയാണ് ഇന്‍ഡിഗോക്കെതിരെ ആരോപണവുമായി സമിതി രംഗത്തെത്തുന്നത്.

യാത്രക്കാര്‍ നല്‍കുന്ന പരാതികള്‍ക്ക് പോലും കൃത്യമായ നടപടി സ്വീകരിക്കാന്‍ കമ്പനി തയ്യാറാകുന്നില്ലെന്ന് കമ്മറ്റി അംഗവും തൃണമുല്‍ എം പിയുമായ ഡെറിക് ഒബ്രേയ്ന്‍ ആരോപിച്ചു. ‘ഇന്‍ഡിഗോ ഉപഭോക്താക്കളോട് മോശമായാണ് പെരുമാറുന്നതെന്ന് കമ്മറ്റിക്ക് വ്യക്തമാണ്. 12 കിലോഗ്രാം ഓവര്‍ വെയ്റ്റിന് പോലും കമ്പനി അധികമായാണ് ചാര്‍ജ് ഇടാക്കുന്നത്. പാര്‍ലമെന്റ് കമ്മിറ്റി ഇക്കാര്യം ഗൗരവത്തില്‍ എടുക്കണം’ഡെറിക് ഒബ്രേയ്ന്‍ പറഞ്ഞു.

നേരത്തെ ജനുവരി 17നാണ് ഇന്‍ഡിഗോ അടക്കമുള്ള കമ്പനികള്‍ക്കെതിരെ വിമര്‍ശനവുമായി ഇതേ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. ഏവിയേഷന്‍ രംഗത്ത് നിരവധി പ്രശ്‌നങ്ങള്‍ നില നില്‍ക്കുന്നെന്നും അടിസ്ഥാ

You must be logged in to post a comment Login