ഇന്‍റ൪നെറ്റ് നിയന്ത്രണം: യൂറോപ്പ്യൻ നിയമങ്ങളാണ് അനുയോജ്യമെന്ന് ഫേസ്ബുക്ക്

ഇന്‍റ൪നെറ്റ് നിയന്ത്രണം: യൂറോപ്പ്യൻ നിയമങ്ങളാണ് അനുയോജ്യമെന്ന് ഫേസ്ബുക്ക്

സർക്കാരുകൾ സജീവമായി ഇന്റ൪നെറ്റ് നിയന്ത്രണങ്ങൾ ഏ൪പ്പെടുത്തണമെന്ന് ഫേസ്ബുക്ക് തലവൻ മാ൪ക്ക് സുക്ക൪ബ൪ഗ്. ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ യൂറോപ്പ്യൻ നിയമങ്ങളെ മാതൃകയാക്കണമെന്ന് ‘ദി വാഷിംഗ്ടൺ പോസ്റ്റി’ന്റെ എഡിറ്റോറിയലിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്റ൪നെറ്റ് വിപത്തുകളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നത് കൂടാതെ വ്യക്തികൾക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താനും സംരംഭക൪ക്ക് നൂതനമായ ആശയങ്ങൾ കൊണ്ടുവരാനും ഇന്റ൪നെറ്റ് നിയമങ്ങൾ പരിഷ്കരിക്കുന്നതിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കളുടെ സ്വകാര്യത, ആശയങ്ങൾ സ്വതന്ത്രമായി മാറ്റിയെഴുതുക, വാർത്തകൾ പ്രചരിപ്പിക്കുക, തിരഞ്ഞെടുക്കുക എന്നീ മേഖലകളിലാണ് നിയന്ത്രങ്ങൾ ഏ൪പ്പെടുത്തേണ്ടതെന്ന് സുക്ക൪ബ൪ഗ് കൂട്ടിച്ചേ൪ത്തു.

You must be logged in to post a comment Login