ഇന്‍സാറ്റ് 3ഡി വിജയകരമായി വിക്ഷേപിച്ചു

ബംഗളൂരു : കാലാവസ്ഥാ നിരീക്ഷണം, ദുരന്ത മുന്നറിയിപ്പ് തുടങ്ങിയ മേഖലകളില്‍ ഉപയോഗിക്കുന്ന നൂതന ഉപഗ്രഹമായ ഇന്‍സാറ്റ് 3ഡി വിജയകരമായി വിക്ഷേപിച്ചു. രാജ്യത്തിന്റെ കാലാവസ്ഥാ നിരീക്ഷണ മേഖലയിലും ദുരന്ത മുന്നറിയിപ്പ് രംഗത്തും വലിയ മാറ്റം വരുത്താന്‍ കഴിയുന്നതാണ് ഇന്‍സാറ്റ് 3ഡി.ഫ്രഞ്ച് ഗയാനയില്‍നിന്ന് ഇന്നു രാവിലെയായിരുന്നു വിക്ഷേപണം.ഇന്‍സാറ്റ് 3ഡിയില്‍നിന്നുള്ള സിഗ്‌നലുകള്‍ ലഭിച്ചുതുടങ്ങിയതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ആര്‍. രാധാകൃഷ്ണന്‍ പറഞ്ഞു.Satellite_INSAT_3D_1

യൂറോപ്യന്‍ സ്‌പേസ് കണ്‍സോര്‍ഷ്യത്തിന്റെ എയറിന്‍ 5 റോക്കറ്റാണ് ഇന്‍സാറ്റ് 3ഡിയെ ഭ്രമണപഥത്തിലെത്തിച്ചത്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ഇന്‍മാര്‍സാറ്റും ചേര്‍ന്നു വികസിപ്പിച്ചെടുത്ത ഏറ്റവും വലിയ ടെലികമ്യൂണിക്കേഷന്‍ സാറ്റലൈറ്റ് ആല്‍ഫാസാറ്റും ഇന്‍സാറ്റ് 3ഡിയോടൊപ്പം വിക്ഷേപിച്ചു. സ്വകാര്യ  പൊതുമേഖലാ പങ്കാളിത്തത്തോടെയാണ് ഈ സാറ്റലൈറ്റ് നിര്‍മിച്ചത്. ഫ്രഞ്ച് ഗയാനയിലെ കോകുറുവിലെ വിക്ഷേപണത്തറയില്‍നിന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.23ന് റോക്കറ്റ് ബഹിരാകാശത്തേക്കു കുതിച്ചുയര്‍ന്നു.  33 മിനിറ്റുകൊണ്ടു വിക്ഷേപണ ദൗത്യം പൂര്‍ത്തിയായി.

 

You must be logged in to post a comment Login