‘ഇയാള്‍ ഒരു മണിക്ക് വിളി. ഞാന്‍ എല്ലാ പ്രശ്‌നങ്ങളും സംസാരിക്കും’

വെക്കട്ടെ, ഞാന്‍ വെക്കട്ടെ. സഖാവേ എനിക്ക് ഉറക്കം വരുന്ന് എന്ന് മാത്രം പറയരുത്.

Mukesh
Mukesh

കൊല്ലം: നടന്‍ മുകേഷിനെ രാത്രി ഫോണ്‍ വിളിച്ചപ്പോള്‍ രൂക്ഷമായി അദ്ദേഹം പ്രതികരിക്കുന്നതിന്റെ ഓഡിയോ നവമാധ്യമങ്ങള്‍ വഴി വന്‍ തോതില്‍ പ്രചരിച്ചിരുന്നു. രാത്രി വിശ്രമിക്കാന്‍ നോക്കുമ്പോള്‍ വിളിച്ചതിനാല്‍ മുകേഷ് ദേഷ്യപ്പെടുകയായിരുന്നു. പ്രായമുള്ള ഒരാളെ വിളിക്കുമ്പോള്‍ അന്തസ് വേണമെടാ അന്തസ് എന്നൊക്കെയായിരുന്നു പ്രചരിച്ച ഓഡിയോ സന്ദേശത്തില്‍ ഉണ്ടായിരുന്നത്.

പിന്നീട് ചില സിനിമകളില്‍ ഇത് മുകേഷ് തന്നെ തമാശയായി പറയുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പഴയത് പോലെയല്ല. കാരണം വെറും സിനിമ നടന്മാത്രമല്ല സി.പി.എം നിയമസഭ സ്ഥാനാര്‍ത്ഥി കൂടിയാണ് അദ്ദേഹം. രാത്രി 11 മണി കഴിഞ്ഞാല്‍വിളിക്കാമോയെന്ന സംശയം സ്വാഭാവികം.

കഴിഞ്ഞ ദിവസം മീറ്റ് ദ പ്രസ്സില്‍ മുകേഷിനോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇക്കാര്യം ചോദിക്കുകയും ചെയ്തു. രസകരമായ മറുപടിയാണ് മുകേഷ് ഇതിനു നല്‍കിയത്. മുകേഷിന്റെ മറുപടി ഇങ്ങനെയായിരുന്നു ഇയാള്‍ ഒരു മണിക്ക് വിളി. എടുത്തിട്ട് ഞാന്‍ ഗംഭീരമായിട്ട് എല്ലാ പ്രശ്‌നങ്ങളും സംസാരിക്കും. വെക്കട്ടെ, ഞാന്‍ വെക്കട്ടെ. സഖാവേ എനിക്ക് ഉറക്കം വരുന്ന് എന്ന് മാത്രം പറയരുത്.

You must be logged in to post a comment Login