ഇരട്ട ഡിസ്‌പ്ലേയുമായി സാംസങിന്റെ ‘ഫ്ളിപ്പ് w2017’ വിപണിയിലേയ്ക്ക്

samsung_w2017_1478237446068

ബീജിങ്: ഇരട്ട ഡിസ്‌പ്ലേയുള്ള പുതിയ മോഡല്‍ സ്മാര്‍ട്ട് ഫോണുമായി സാംസങ് വിപണിയിലേയ്ക്ക്. ഫ്ളിപ്പ് w2017 എന്നാണ് പുതിയ മോഡല്‍ അറിയപ്പെടുക. കഴിഞ്ഞ വര്‍ഷം നവംബറിലാണ് w2016 എന്ന ഇരട്ട ഡിസ്‌പ്ലേയുള്ള ഫോണുമായി സാംസങ് രംഗത്തെത്തിയത്.

മാര്‍ഷല്ലോ 6.0.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പുതിയ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 4.2 ഇഞ്ച് വലിപ്പമുള്ള ഇരട്ട ഡിസ്‌പ്ലേ, സ്‌നാപ്പ്ഡ്രാഗണ്‍ പ്രോസസര്‍, 4 ജി.ബി റാം എന്നിവയെല്ലാം ഫോണിലുണ്ട്. 12 മെഗാപിക്‌സലിന്റെ പിന്‍ക്യാമറയും 5 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും ഫോണിനുണ്ട്. 64 ജി.ബി ഇന്‍ബില്‍റ്റ് സ്‌റ്റോറേജ് 256 ജി.ബി വരെ ഉയര്‍ത്താവുന്ന  മെമ്മറി,  2300mAh ബാറ്ററി,  ഹൈബ്രിഡ് സിം സ്‌ളോട്ട്,  മൈക്രാ യു.എസ്.ബി  സ്‌ളോട്ട്, എന്നിവയാണ് മറ്റു പ്രത്യേകതകള്‍.  കൂടാതെ ഫിംഗര്‍പ്രിന്റ് സ്‌കാനറും  ഫോണില്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എകദേശം 98,700 രൂപയാണ് ഫോണിന്റെ ഏകദേശ വിലയായി കണക്കാക്കുന്നത്. ആദ്യ മോഡലു പോലെ ചൈനീസ് വിപണിയില്‍ തന്നെയാവും പുതിയ ഫോണിന്റെയും ലോഞ്ചിംങ് നടക്കുക. വിപണിയില്‍ ഉലഞ്ഞു നില്‍ക്കുന്ന സാംസങിന്റെ പുതിയ ഉല്‍പ്പന്നത്തെ ഉപയോക്താക്കള്‍ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയണം.

You must be logged in to post a comment Login