ഇരുനൂറാം ടെസ്‌റ്റോടെ സച്ചിന്‍ വിരമിക്കും;വിരമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് സന്ദീപ് പാട്ടീല്‍

വെസ്റ്റിന്‍ഡീസിനെതിരെ സ്വന്തം നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിച്ചേക്കുമെന്ന് സൂചന. ഇരുനൂറാം ടെസ്റ്റ് എന്ന ചരിത്ര നേട്ടത്തിനരികെ എത്തി നില്‍ക്കുന്ന സച്ചിനുമായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സന്ദീപ് പാട്ടീല്‍ സംസാരിച്ചതിനു തൊട്ടുപുറകെയാണ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ വിരമിക്കല്‍ വാര്‍ത്ത വീണ്ടും ശക്തമായത്.

Sachin-Tendulkar1
അതേസമയം, ഇരുനൂറാമത്തെ ടെസ്റ്റിനു ശേഷം വിരമിക്കണമെന്ന് സച്ചിന് അന്ത്യശാസനം നല്‍കിയിട്ടില്ലെന്ന് ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റി തലവന്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കഴിഞ്ഞ മാര്‍ച്ചില്‍ ഓസീസിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിനു ശേഷം താന്‍ സച്ചിനുമായി സംസാരിച്ചിട്ടില്ലെന്നും പാട്ടീല്‍ പറഞ്ഞു.
ഇനിയുളള ടെസ്റ്റുകളില്‍ ഫോം മാത്രമായിരിക്കും പരിഗണിക്കുകയെന്നും കഴിഞ്ഞകാലത്തെ നേട്ടങ്ങള്‍ സെലക്ഷന് മാനദണ്ഡമാക്കില്ലെന്നും പാട്ടീല്‍ സച്ചിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

 

 

You must be logged in to post a comment Login