ഇരുപത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

തിരുവനന്തപുരം: ഇരുപത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും. വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എ കെ ബാലന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ബംഗാളി സംവിധായകന്‍ ബുദ്ധദേവ്ദാസ് ഗുപ്ത മുഖ്യാതിഥിയാകും. നടിയും സംവിധായികയുമായ നന്ദിതാ ദാസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രശസ്ത ഇറാനിയന്‍ സംവിധായകനും ജൂറി ചെയര്‍മാനുമായി മജീദ് മജീദിക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്‌ക്കാരം നല്‍കും.

സര്‍ക്കാര്‍ സഹായമില്ലാതെ ചലച്ചിത്ര അക്കാദമി സ്വന്തമായി പണം കണ്ടെത്തിയ നടത്തുന്ന മേളയെന്ന പ്രത്യേകതയുണ്ട് 23ാമത് രാജ്യാന്ത ചലിത്രമേളക്ക്. ചെലവ് ചുരുക്കിയുള്ള മേളയാണ്, പക്ഷെ പ്രമേയത്തിലും അവതരണത്തിലുമെല്ലാം വ്യത്യസ്തവും കാലിക പ്രസ്തവുമായ ചിത്രങ്ങളാണ് മേളയില്‍ ഇക്കുറിയെത്തുന്നത്. കാന്‍ ചലച്ചിത്രമേളയില്‍ ഉദ്ഘാടന ചിത്രമായിരുന്ന ഇറാനിയന്‍ സംവിധായകന്‍ അഫ്ഗര്‍ ഫര്‍ഹാദിയുടെ ‘എവരിബഡി നോസ്’ ആണ് ഉദ്ഘാടന ചിത്രം.

അമ്മയും രണ്ടു മക്കളും നടത്തുന്ന യാത്രയും അതിനിടെയില്‍ അവിചാരിതമായി ഉണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. മേളയുടെ എക്കാലത്തെയും പ്രിയ സംവിധായകനായ മാജിദ് മജീദയുടെ സാന്നിധ്യം ഈ വര്‍ഷത്തെ പ്രത്യേകകയാണ്. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഉദ്ഘാടന ചടങ്ങില്‍ വച്ച് മുഖ്യമന്ത്രി മജീദ് മജീദിക്കു നല്‍കും.

ബംഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ് ഗുപ്തയാണ് മുഖ്യാതിഥി. ആദ്യ ദിനം 34 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. 13 തിയറ്ററുകളിലായി 9000 സീറ്റുകളാണുള്ളത്. 72 രാജ്യങ്ങളില്‍നിന്നായി 164 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്. രണ്ട് മലയാള ചിത്രങ്ങളും മത്സരവിഭാഗത്തിലുണ്ട്. ഈ മാസം 13 വരെയാണ് മേള.

You must be logged in to post a comment Login