ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ആകാശഗംഗയുമായി വിനയന്‍; ഭീതിപടര്‍ത്തി ടീസര്‍

മലയാളത്തിലെ പണംവാരി ഹൊറര്‍ ചിത്രങ്ങളിലൊന്നാണ് വിനയന്‍ സംവിധാനം ചെയ്ത ആകാശഗംഗ. ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ വിനയന്‍ വീണ്ടും വരികയാണ്. ആകാശഗംഗ 2 എന്ന പേരില്‍ വരുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഭയപ്പെടുത്തുന്ന നിമിഷങ്ങളടങ്ങിയ ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ പുതുമുഖം ആരതിയാണ് നായിക.

ആകാശ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം പ്രകാശ് കുട്ടി നിര്‍വ്വഹിക്കുന്നു. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിപാല്‍ സംഗീതം പകരുന്നു. ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലീം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്,സജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണ്‍, തസ്നി ഖാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

ഒരു അവധിക്കാലത്ത് നായിക സഹപാടികളോടൊപ്പം കോവിലകത്തെത്തുന്നു. മാണിക്കശ്ശേരി കോവിലകം ഇന്നും അവിശ്വസിനീയമായ ഭയപ്പെടുത്തുന്ന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കാന്‍ ആതിര ഇറങ്ങിത്തിരിക്കുന്നു. അതോടെ കോവിലകം ദുര്‍ലക്ഷണങ്ങള്‍ കാണിക്കുകയും തുടര്‍ന്നുണ്ടാകുന്ന ഭീതിജനകമായ മുഹൂര്‍ത്തങ്ങളാണ് ആകാശ ഗംഗ 2 എന്ന ചിത്രത്തില്‍ വിനയന്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

 

You must be logged in to post a comment Login