ഇരുമുടിക്കെട്ടേന്തിയ ഭക്തനെ അറസ്റ്റ് ചെയ്യുന്നത് വിശ്വാസികളുടെ അവകാശങ്ങളിലേക്കുള്ള കടന്നു കയറ്റം: അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്

പത്തനംതിട്ട: ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്ക് പോകുന്ന അയ്യപ്പഭക്തരെ ദര്‍ശനത്തിന് അനുവദിക്കാതെ കസ്റ്റഡിയിലെടുക്കുന്നത് വിശ്വാസികളുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്ന് യോഗക്ഷേമസഭ മുന്‍ പ്രസിഡന്റ് അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്.

ഭഗവാന് തീര്‍ഥാടകരുടെ പുണ്യവും പവിത്രവുമായ സമര്‍പ്പണമാണ് ഇരുമുടിക്കെട്ട്. വൃതാനുഷ്ഠാനത്തിന്റെ സാഫല്യമാണത്. സ്വാമി ദര്‍ശനമാണ് ഇരുമുടിയേന്തിയ ഓരോ ഭക്തന്റെയും ലക്ഷ്യം. അത് തടസ്സപ്പെടുത്തുന്നത് ഭരണഘടനാ ദത്തമായ സംരക്ഷണത്തിന്റെ നഗ്‌നമായ ലംഘനമാണ്. പ്രായശ്ചിത്തവും പരിഹാരക്രിയകളും നടത്തേണ്ട ആചാരലംഘനം കൂടിയാണിത്.

ശബരിമലയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണ് നടക്കുന്നത്. യാതൊരു അടിസ്ഥാന സൗകര്യവും ഒരുക്കാത്ത ശബരിമലയിലേക്ക് അതെല്ലാം സഹിച്ചെത്തുന്ന ഭക്തരോടുള്ള ക്രൂരതയാണിത്.

You must be logged in to post a comment Login