ഇരുമ്പയിര് ഖനനാരോപണം സര്‍ക്കാര്‍ അന്വേഷിക്കട്ടെ;അന്വേഷിച്ച് വസ്തുതകള്‍ പുറത്തുവരട്ടെ; വിഎസ്

ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനവുമായി ബന്ധപ്പെട്ട് മുന്‍ വ്യവസായ മന്ത്രി എളമരം കരീമിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. അന്വേഷിച്ച് വസ്തുതകള്‍ പുറത്തുവരണം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

 


ഇരുമ്പ് അയിര് ഖനനത്തിന് അനുമതി നല്‍കാന്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിന്റെ വിശ്വസ്തന്‍ നൗഷാദിന് അഞ്ചു കോടി രൂപ എംഎസ്പിഎല്‍ കമ്പനി നല്‍കിയെന്ന് നൗഷാദിന്റെ ഡ്രൈവര്‍ സുബൈറാണ് വെളിപ്പെടുത്തിയത്.

You must be logged in to post a comment Login