ഇലക്കറികള്‍ ശീലമാക്കാം

download

പല നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തിയ ആഹാരക്രമം കാന്‍സര്‍ തടയുന്നതിനു ഫപ്രദം. വ്യത്യസ്ത നിറങ്ങളിലുള്ള പച്ചക്കറികള്‍ കൊണ്ടു തയാറാക്കിയ വിഭവങ്ങള്‍ ശീലമാക്കണമെന്ന് കാന്‍സര്‍ സൊസൈറ്റിയും നിര്‍ദേശിക്കുന്നു. മത്തങ്ങ, പപ്പായ, കാരറ്റ് മുതലായ മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള പച്ചക്കറികള്‍ ഉള്‍പ്പെടെ. ബ്ലൂബെറി, സ്‌ട്രോബറി എന്നീ ഫലങ്ങളും കാന്‍സര്‍ പ്രതിരോധത്തിനു സഹായകം.

വെളുത്തുള്ളിയിലെ അലിസിന്‍

വെളുത്തുള്ളി ചേര്‍ത്ത ഭക്ഷണം ശീലമാക്കുന്നത് ഈസോഫാഗസ്, കോളന്‍, സ്റ്റൊമക് കാന്‍സറുകളെ പ്രതിരോധിക്കുമെന്ന് പഠനങ്ങളുണ്ട്.വെളുത്തുള്ളിയില്‍ അലിസിന്‍ എന്ന എന്‍സൈം അടങ്ങിയിരിക്കുന്നു. ഇതു കാന്‍സര്‍ പ്രതിരോധത്തിനു ഫലപ്രദം.

ലൈകോപീന്‍

തക്കാളി, തണ്ണിമത്തങ്ങ, ചുവന്ന പേരയ്ക്ക തുടങ്ങിയവയിലുള്ള ലൈകോപീന്‍ എന്ന ഫൈറ്റോ കെമിക്കലിനും ആന്റി കാന്‍സര്‍ ഇഫക്ടുണ്ട്.

ഗ്രീന്‍ ടീ ശീലമാക്കാം

ഗ്രീന്‍ ടീ ശീലമാക്കുന്നതു കാന്‍സര്‍പ്രതിരോധത്തിനു സഹായകം. ഗ്രീന്‍ ടീയിലുള്ള എപ്പിഗാലോ കെയ്റ്റ്ചിന്‍ 3 ഗാലൈറ്റ് (ഇജിസിജി)എന്ന ആന്റി ഓക്‌സിഡന്റ് കാന്‍സര്‍ തടയാന്‍ ഫലപ്രദമെന്നു പഠനങ്ങളുണ്ട്. ജപ്പാനില്‍ 40 വയസിനു താഴെ പ്രായമുള്ള സ്ത്രീകളില്‍ കാന്‍സര്‍നിരക്കു കുറവാണെന്നു കണ്ടെത്തിയിട്ടുണ്ട്. അവര്‍ ദിവസം 2–3 കപ്പ് ഗ്രീന്‍ ടീ കഴിക്കുന്നതുകൊണ്ടെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

തവിടു കളയാത്ത ധാന്യങ്ങള്‍

തവിടു കളയാത്ത ധാന്യങ്ങള്‍ ശീലമാക്കണം. അതിലുള്ള നാരുകള്‍ കോളന്‍ കാന്‍സര്‍ തടയും. മൈദ പൂര്‍ണമായും ഒഴിവാക്കണം. ധാന്യങ്ങള്‍ വാങ്ങി വൃത്തിയാക്കി കഴുകിയുണക്കി പൊടിപ്പിച്ച് ഉപയോഗിക്കുന്നതാണ് ഉത്തമം. ധാന്യപ്പൊടിയില്‍ നിന്നു നാരുകള്‍ നഷ്ടമാകാതിരിക്കാന്‍ അതു സഹായകം.

ഇലക്കറികളിലെ നാരുകള്‍

ഇലക്കറികള്‍ ശീലമാക്കണം. അതില്‍ നാരുകള്‍ ധാരാളം. കടുകിന്റെ ഇല ചേര്‍ത്തുണ്ടാക്കുന്ന പൂരി, ചപ്പാത്തി എന്നിവയെല്ലാം ആരോഗ്യദായകം. ഇലക്കറികളിലുള്ള ബീറ്റാ കരോട്ടിന്‍ എന്ന ആന്റിഓക്‌സിഡന്റും കാന്‍സര്‍ തടയുന്നതിനു സഹായകം. ചീര, പാലക്, കടുകില എന്നിവയും ഗുണകരം. വീട്ടുവളപ്പില്‍ ലഭ്യമായ ഭക്ഷ്യയോഗ്യമായ എല്ലാത്തരം ഇലകളും കറിയാക്കി ഉപയോഗിക്കാം. ചീരയില, മുരിങ്ങയില, മത്തയില. തുടങ്ങിയവയെല്ലാം.

മഞ്ഞളിലെ കുര്‍ക്യുമിന്‍

കാന്‍സര്‍ പ്രതിരോധത്തിനു സഹായകമായ സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണു മഞ്ഞള്‍. അതിലടങ്ങിയ കുര്‍ക്യുമിന്‍ കാന്‍സര്‍ പ്രതിരോധത്തിനു സഹായകമെന്നു ലബോറട്ടറി പഠനങ്ങള്‍ തെളിയിക്കുന്നു.

You must be logged in to post a comment Login