ഇലക്ട്രിക് വാഹനങ്ങളുമായി വീണ്ടും മഹീന്ദ്ര

electric_1uiouu

ഇന്ത്യയിലെ ഏക ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളാണ് മഹീന്ദ്ര. 2019 ഓടെ രണ്ടു പുതിയ വൈദ്യുത വാഹനങ്ങള്‍ കൂടി പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം. 2018ഓടുകൂടി ആദ്യത്തെ വാഹനവും 2019ല്‍ അടുത്ത വാഹനവും പുറത്തിറക്കുമെന്ന് എം ആന്‍ഡ് എം മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയങ്ക അറിയിച്ചു.

വൈദ്യുത വാഹനങ്ങളുടെ പ്രതിമാസ ഉല്‍പ്പാദനം നിലവിലുള്ള 500 യൂണിറ്റില്‍ നിന്ന് 5,000 യൂണിറ്റായി ഉയര്‍ത്താനും മഹീന്ദ്ര പദ്ധതിയിടുന്നുണ്ട്. പവര്‍ ഇലക്ട്രോണിക്‌സ്, മോട്ടോര്‍ മേഖലകളില്‍ സംയുക്ത സംരംഭത്തിനുള്ള സാധ്യതയും മഹീന്ദ്ര തേടുന്നുണ്ട്. നിലവില്‍ ‘ഇ വെരിറ്റൊ’, ‘ഇ ടു ഒ പ്ലസ്’, ‘ഇ സുപ്രൊ’ എന്നിവയാണ് മഹീന്ദ്രയുടെ വൈദ്യുത വാഹന ശ്രേണിയിലുള്ളത്.

You must be logged in to post a comment Login