ഇളനാടന്‍ മലയാളി

ചെറൂക്കാരന്‍ ജോയി

പ്രവാസികളുടെ പ്രാരാബ്ധങ്ങളില്‍ വാതോരാതെ പ്രസംഗിക്കുന്ന ഭഗീരഥപ്രയത്‌നമല്ല യു.എന്‍ ഗോപി നായരുടേത്. കാല്‍ നൂറ്റാണ്ട് കാലം ഈ മറുനാടന്‍മലയാളി മുബൈ പ്രതിനിധിയായി പ്രവര്‍ത്തിക്കുന്നു.അതിനുതകുംവിധം ജ്വാല മാസിക ഒരു ലക്കം പോലും വിടാതെ പ്രസിദ്ധീകരണം തുടരുന്നു. എം.ഡിയും, ചീഫ് എഡിറ്ററുമായ അദ്ദേഹം അനുഷ്ഠിക്കുന്ന സ്തുത്യര്‍ഹ സേവനപ്ലാറ്റ്‌ഫോം എഡിറ്റോറിയലാണ്. സമകാലിക സംഭവങ്ങളെ സാര്‍ത്ഥകമാക്കിയ വീക്ഷണം. ഇതിലൂടെ വെളിച്ചവും വാഴ്ച്ചയും വീണവഴികള്‍ അനവധി. ഒറ്റനോട്ടത്തില്‍ അത് നേരിട്ട് ജനസമക്ഷം സമര്‍പ്പിക്കലാണ് മുറിവേറ്റ കാലം എന്ന അദ്ദേഹത്തിന്റെ പുസ്തകം. കേരള സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കള്‍ച്ചറല്‍ എഫയേഴ്‌സാണ് 2012 ഈ കൃതി പുറത്തിറക്കിയത് വേറേയും നാട്ട് ബഹുമതികളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ചെത്തുകുത്തല്ല പത്രപ്രവര്‍ത്തനം. ധര്‍മ്മം നേടുംവരെ കര്‍മ്മം. അതിനുവേണ്ടി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വരെ കയറിയിറങ്ങി കാല്‌തേഞ്ഞാലും വിരോധമില്ല. ഉദാഹരണങ്ങള്‍ ഗുഡ്‌സ് തീവണ്ടി പോലെ നീളും അയ്യപ്പസ്വാമി സംഘടനയുടെ അനുമതിയും അംഗീകാരവും മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിച്ച അംഗീകരിച്ചത് ഈശ്വര സ്‌നേഹം. ഭക്തി മട്ടില്‍ ചുരുക്കുന്നു തേരാളി. പട്ടാളച്ചിട്ടയാണ്‌സെന്റിമെന്റ് ജനക്ഷേമപദ്ധതികള്‍ െക്കാപ്പം പലതരം ജീവകാരുണ്യ പ്രവര്‍ത്തികളും ഉണ്ട്. സുപ്രധാനം സ്മിത മാട്രിമോണിയല്‍. അതിലൂടെ വധൂവരന്‍മാര്‍ മാത്രമല്ല പരസ്പരം കണ്ടുമുട്ടുന്നുത്. ഈശ്വരന്മാര്‍ ദൈവ ഗുണത്തില്‍ പ്രത്യക്ഷപ്പെടുന്നു. ആയമാര്‍, ഓള്‍ഡ്ഏജ് ശുശ്രൂഷകര്‍, തന്മൂലം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നു തൊഴിലവസരങ്ങള്‍ തേടി മെട്രോ മൊണ്‍സഞ്ഞൂറായ മുംബൈയില്‍ എത്തുന്ന ട്രെയിന്‍ഡും അല്ലാത്തതുമായ നഴ്‌സുമാര്‍ക്കും ശുശ്രൂഷകര്‍ക്കും സഹായസഹകരണം നിസ്തുല ശരണവും ആശ്രയവുമാണ് ഇന്നും. അത്താണി കളുടെ അച്ചാണിയായ ഗോപിനായര്‍ ഇവിടം കൊണ്ടും സേവനലഭ്യത ഒതുക്കുന്നില്ല. ധനസഹായം പോലെ കലാകായിക പ്രോത്സാഹനങ്ങളുമുണ്ട് കക്ഷത്ത്. മുബൈയില്‍ പ്രശസ്തമായ പ്രതിഭാ തീയറ്റേഴ്‌സിന്റെറ ചുക്കാന്‍പിടിച്ച പ്രസിഡണ്ടായിരുന്നു ഒരു ദശാബ്ദക്കാലം.
ഫോമ (ഫോറം ഓഫ് മീഡിയ അസോസിയേറ്റ്) പ്രസിഡണ്ട്, ഇന്റര്‍നാഷണല്‍ നീന്തല്‍താരം എസ് പി മുരളീധരന്‍ ഓള്‍റൗണ്ടര്‍ മാനേജരാണ്. സ്വിമ്മിംഗ് ചാരിറ്റബിള്‍ സൊസൈറ്റി വൈസ് പ്രസിഡണ്ട് കൂടാതെ മുംബൈയിലെ എണ്ണിയാല്‍ തീരാത്ത സംഘടന സമാജങ്ങളുടെ സാരഥിയും.
ഇതൊന്നും ഗമ ആയിട്ടല്ല ഗാര്‍ഹികമായ കടമകളും ഭാരിച്ച ചുമതലകളുമായാണ് ഏറ്റെടുത്തത് . വേണ്ടിടങ്ങളില്‍ അങ്കം വെട്ടുന്നതും. ലിപിയുടെ ആയുധങ്ങള്‍ അതിന് അസാരം. ആവനാഴിയില്‍ നിന്നെടുത്ത പ്രയോഗിച്ച് ജയിക്കുന്നു. മറുനാടന്‍ പ്രഗല്ഭരെ പ്രോത്സാഹിപ്പിക്കാനായി വര്‍ഷാവര്‍ഷം നടത്തുന്ന ജ്വാല അവാര്‍ഡ്തന്നെ പരസഹായത്തിന്റെ വിഭിന്ന ഭാഗമായി കരുതാം. നിരാഹാരസമരം ജയിച്ച സദസ്സ്. അംച്ചി മുബൈ പ്രസ്ഥാനത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് കൈരളി-പീപ്പിള്‍ ചാനലുകളും ഉന്നം ജയിക്കാന്‍ രംഗത്തുണ്ട് എല്ലാ ഞായറാഴ്ചയും കാലത്ത് 7 30ന് കൈരളി ടിവിയും ശനിയാഴ്ച രാത്രി 9 30 പീപ്പിള്‍സ് ടിവിയും മുബൈക്കറെ തുണയ്ക്കുന്നു. സംഘര്‍ഷാത്മകമായ മെട്രോ ജീവിതത്തിന് അനുദിന അടിയന്തരാവശ്യങ്ങള്‍ പരിഹരിക്കാനാണ് പടവെട്ടുകള്‍. ചിലര്‍ക്ക് പണാപഹരണം ആകാം. മറ്റുചിലര്‍ക്ക് അപകടം. അവശതകള്‍ എവിടെ മുറവിളി കൂട്ടിയാലും ഗോപിനായരുടെ സാന്നിധ്യവും മുക്തകണ്ഠ മാര്‍ന്ന സാന്നിധ്യവുമുണ്ട്. മഹാരാഷ്ട്ര മത-രാഷ്ട്രീയ വേര്‍തിരിവില്ലാതെ. എന്തിനധികം ഗര്‍ജ്ജിക്കുന്ന ശിവസേനയോടും ചൂളം വിളിക്കുന്ന തീവണ്ടി എഞ്ചിന്‍ കാരന്‍ രാജ് താക്കറെയോടും നവനിര്‍മാണ വേദികളില്‍ കൈകോര്‍ക്കും. ഉപകാരങ്ങള്‍ പിടിച്ചുപറ്റും. തിരിഞ്ഞു കുത്താന്‍ ഒരുമ്പെട്ടാല്‍ ഒറ്റക്കെട്ട് മുദ്രാവാക്യവും മലയാളികളെ തൊട്ടുകളിച്ചാല്‍ അക്കളി തീക്കളി യാണെന്ന ഭീഷണി എഴുത്തിലും വാക്കിലും മുഴങ്ങും. സേനയുടെ മുഖപത്രമായ സാമ്‌നയോടും ഒരു ഭ്രഷ്ടുമില്ല. ലവലേശം സ്വരച്ചേര്‍ച്ച വിട്ടു മലയാളിക്ക് നേരെ കൊലവിളിയോടെ ആര് കൈ ഓങ്ങിയാലും ഏതാടാ എന്ന് മറുതലയ്ക്കനുളള ചങ്കൂറ്റവും തണ്ടും തടിയും ഇപ്പോഴും ഉപ ലബ്ധം.
ഓങ്ങിയ വേതാളന്‍ പിന്‍വാങ്ങും വരെ അഭംഗുരം അക്ഷര വിമര്‍ശനം എന്നാണ് കണക്ക് . ഇതിനൊന്നും കരുതല്‍ധനമായി ഡയറി കക്ഷത്ത് സൂക്ഷിക്കുന്ന കണ്ടിട്ടില്ല. അതുതന്നെ സൂചിപ്പിക്കുന്നത് മെമ്മറി പവറും വില്‍പവറും ആണ്. ബൈഹാര്‍ട്ട് ആണ് ലോകം. ഈ വിദ്യ കരസ്ഥമാക്കുന്നത് എങ്ങിനെയാണെന്നോ ? എല്ലാ മലയാളപത്രങ്ങളും ഓരോ വാക്കുംഒരു പേജു വിടാതെ അന്നന്ന് ലോക്കല്‍ വാര്‍ത്തയ്‌ക്കൊപ്പം മനപാഠമാവും. വായനയുടെ അഭ്യാസം ഉല്ലാസം ആക്കിയവന്‍. ഏറ്റവും കൂടുതല്‍ സ്റ്റാമ്പ് ഉപയോഗിച്ചതിന്റെ ബഹുമാനാര്‍ത്ഥം ജ്വാല ചീഫ് എഡിറ്ററുടെ പോസ്റ്റല്‍ സ്റ്റാമ്പ് ഇറങ്ങി.
സഹധര്‍മ്മിണി ലീലാ നായര്‍, മക്കള്‍ ഐശ്വര്യ, ദേവിക. മരുമകന്‍ അരുണ്‍. ഇടുക്കി ജില്ലയിലെ തൊടുപുഴയാണ് സ്വദേശം. സന്ദേശ് ദൗത്യ ദായകന്‍ എഴുത്തില്‍ അവലംബിക്കുന്നത് പ്രിയപത്‌നി ലീലയും. പോരായ്മകള്‍ സ്വയം ഏറ്റുപറയുന്ന നല്ല ശീലം വിരോധാഭാസം അല്ല അദ്ദേഹത്തിന്. ആരെയും പരീക്ഷിക്കാനും നിരീക്ഷിക്കാനും വക്രബുദ്ധിയില്ല. പ്രോത്സാഹകനെപ്പഴും സ്ട്രയ്റ്റ് ഫോര്‍വേഡായ ഓള്‍റൗണ്ടറാണല്ലോ. ‘അടിമ മനുഷ്യനും മനുഷ്യദൈവങ്ങളും’ എന്ന പുസ്തകത്തിന്റെ പണിപ്പുരയിലാണിപ്പോള്‍.

You must be logged in to post a comment Login