ഇവിഎം ഹാക്കിംഗ് വിവാദം; ഹാക്കര്‍ സയ്യിദ് ഷൂജയ്‌ക്കെതിരെ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു

ഡല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നുവെന്ന് വെളിപ്പെടുത്തല്‍ നടത്തിയ ഹാക്കര്‍ സയ്യിദ് ഷൂജയ്‌ക്കെതിരെ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലാണ് ഡല്‍ഹി പൊലീസിന്റെ നടപടി. 2014ല്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്താണ് ബിജെപി അധികാരത്തിലെത്തിയതെന്നും വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്താനാകുമെന്നും സയ്യിദ് ഷൂജയെന്ന ഹാക്കര്‍ ആരോപിച്ചതിനെച്ചൊല്ലി രാഷ്ട്രീയവിവാദം കത്തുകയാണ്.

തിങ്കളാഴ്ചയാണ് ഇന്ത്യന്‍ ജേണലിസ്റ്റ്‌സ് അസോസിയേഷന്‍ ലണ്ടനില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍വെച്ച് സയ്യിദ് ഷൂജ വെളിപ്പെടുത്തല്‍ നടത്തിയത്. പരിപാടിയില്‍ വച്ച് ഹാക്കര്‍ സംസാരിച്ചത് മൊഴിയായി രേഖപ്പെടുത്തണമെന്നും സയ്യിദ് ഷൂജയെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലെ ആവശ്യം.

ANI

@ANI

Election Commission of India (ECI) writes to Delhi Police requesting it to lodge an FIR & investigate properly the statement made by Syed Shuja yesterday at an event in London claiming to demonstrate EVMs used by ECI can be tampered with

279 people are talking about this

ആരോപണമുന്നയിക്കുകയല്ലാതെ എങ്ങനെയാണ് ഇവിഎമ്മുകളില്‍ തിരിമറി നടത്തുന്നതെന്ന ഒരു തെളിവോ വീഡിയോയോ ഹാക്കര്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും ഇത്തരം ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.അതേസമയം ഇവിഎമ്മുകളില്‍ തിരിമറി നടത്തിയെന്ന് ഹാക്കര്‍ ആരോപിച്ച കോണ്‍ഫറന്‍സ് ‘കോണ്‍ഗ്രസ് സ്‌പോണ്‍സേഡ്’ പരിപാടിയായിരുന്നെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന് ഈ ആരോപണത്തില്‍ പങ്കുണ്ട്. അതല്ലെങ്കില്‍ കോണ്‍ഗ്രസ് നേതാവായ കപില്‍ സിബല്‍ ആ പരിപാടിയ്ക്ക് എന്തിന് പോയെന്നും കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ചോദിച്ചു.

ANI

@ANI

Union Minister RS Prasad on y’day’s event in London: What was Mr Kapil Sibal doing there? In what capacity was he present there? I believe he was monitoring the situation on behalf of Congress party. Is the Congress sponsored event designed to insult the popular mandate of 2014?

233 people are talking about this

ANI

@ANI

Election Commission of India to Delhi Police: Through media reports, it has come to the notice of the commission that allegedly one Mr Syed Shuja claimed (at the event in London) that he was part of the EVM design team & he can hack the EVMs used in elections in India

ANI

@ANI

Election Commission of India (ECI) writes to Delhi Police requesting it to lodge an FIR & investigate properly the statement made by Syed Shuja yesterday at an event in London claiming to demonstrate EVMs used by ECI can be tampered with

View image on Twitter
263 people are talking about this

മുതിര്‍ന്ന ബിജെപി നേതാവായിരുന്ന ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടത് ഈ വിവരത്തെക്കുറിച്ച് അറിഞ്ഞതിനാലാണെന്നതുള്‍പ്പടെയുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇന്നലെ സയ്യിദ് ഷൂജ നടത്തിയത്. ഹാക്കത്തോണില്‍ ഇവിഎമ്മുകളില്‍ എങ്ങനെ തിരിമറി നടത്തുമെന്ന് വീഡിയോ ഡെമോ നടത്തുമെന്നാണ് സയ്യിദ് ഷൂജ അവകാശപ്പെട്ടത്.

ANI

@ANI

Kapil Sibal, Congress on being present at an event in London claiming to demonstrate EVMs used by ECI can be tampered with: Indian Journalists Association London President Ashish Ray told me he has sent invitations to all political parties including BJP & also Election Commission

105 people are talking about this

എന്നാല്‍ അത്തരം തെളിവുകള്‍ കാണിക്കുന്നതിന് പകരം ആരോപണങ്ങളുന്നയിക്കുക മാത്രമാണ് ഷൂജ ചെയ്തത്. ഈ പരിപാടിയില്‍ കപില്‍ സിബലിന്റെ പങ്കാളിത്തം കോണ്‍ഗ്രസിനെ വിവാദക്കുരുക്കിലാക്കുകയും ചെയ്തു. ഈ ഹാക്കത്തോണോ, കോണ്‍ഫറന്‍സോ ആയി ഒരു ബന്ധവുമില്ലെന്നാണ് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി വ്യക്തമാക്കിയത്.എന്നാല്‍ തനിയ്ക്ക് കിട്ടിയ ക്ഷണപ്രകാരം മാത്രമാണ് അവിടെ പോയതെന്നും, ബിജെപിയുള്‍പ്പടെ എല്ലാ പാര്‍ട്ടികളെയും ക്ഷണിച്ചിരുന്നതാണെന്നും ആരും വരാതിരുന്നത് തന്റെ പ്രശ്‌നമാകുന്നതെങ്ങനെയെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.

You must be logged in to post a comment Login