ഇഷ്ടപുരുഷനെ കുറിച്ച് മനസ് തുറന്ന് നടി രജീഷ വിജയന്‍

അനുരാഗ കരിക്കിന്‍ വെള്ളമെന്ന ആദ്യചിത്രത്തിലൂടെ തന്നെ പ്രേഷക ഹൃദയം കവരുകയും മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടുകയും ചെയ്ത നടിയാണ് രജിഷ വിജയന്‍. ഇപ്പോള്‍ താരത്തിന് കൈനിറയെ ചിത്രങ്ങളാണ്. തന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ തനിക്ക് എങ്ങനെയുള്ള പുരുഷന്മാരോടാണ് ആരാധന തോന്നിയതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് രജിഷ. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രജിഷ മനസ് തുറന്നത്.

ഒരിക്കലും ജാതി, മതം, ജാതകം, ബാങ്ക് ബാലന്‍സ് ഇങ്ങനെയുള്ള കണ്ടീഷന്‍സ് ഒന്നും എനിക്കില്ല. പക്വതയില്ലാതെ പെരുമാറുന്ന പുരുഷന്മാരെ എനിക്ക് ഇഷ്ടമല്ല. ഉള്ളിലൊരു കുട്ടിത്വത്തോടെ പെരുമാറുന്നതല്ല ഉദ്ദേശിച്ചത്. മറ്റുള്ളവരെ കെയര്‍ ചെയ്യാത്ത മെച്യൂരിറ്റി ഇല്ലായ്മ. ഉദാഹരണത്തിന് നിയമങ്ങള്‍ പാലിക്കാതെ ഷോ കാണിക്കാന്‍ വേണ്ടി വാഹനമോടിച്ച് മറ്റുള്ളവര്‍ക്ക് പ്രശ്‌നമുണ്ടാക്കുക, മുതിര്‍ന്നവരോട് ബഹുമാനം കാട്ടാതിരിക്കുക. പാവങ്ങളെ കെയര്‍ ചെയ്യാതിരിക്കുക. തുടങ്ങിയ സ്വഭാവം.

നമ്മുടെ പ്രവൃത്തികള്‍ മറ്റൊരാളെ ഹര്‍ട്ട് ചെയ്യരുതെന്ന് വിചാരമുള്ള സ്വന്തം സമയവും എനര്‍ജിയും ക്രിയാത്മകമായി ചെലവഴിക്കുന്ന ഒരാളണെന്റെ മനസ്സില്‍. നല്ലൊരു മനുഷ്യന്‍ ആയിരിക്കണമെന്ന് മാത്രം. ഇങ്ങനെയുള്ള ആളാകണമെന്ന് കണ്ടീഷന്‍സ് വച്ച് കാത്തിരുന്നാല്‍ അങ്ങനെ കിട്ടണമെന്നില്ലെന്നും രജീഷ പറഞ്ഞു.

You must be logged in to post a comment Login