ഇസുസു ഡി-മാക്സ് വി-ക്രോസ് വിപണിയിലവതരിച്ചു

15-1516016770-isuzu-d-max-v-cross-launched-in-india-price-specifications-features-images-1

ഇസുസു ഡി-മാക്സ് വി-ക്രോസിന്‍റെ 2018 എഡിഷൻ വിപണിയിലവതരിച്ചു. ഹൈ, സ്റ്റാൻഡേർഡ് എന്നീ രണ്ട് വകഭേദങ്ങളിലാണ് ഈ എഡിഷൻ എത്തിയിരിക്കുന്നത്. ഡൽഹി എക്സ്ഷോറൂം 15.81 ലക്ഷം, 14.31 ലക്ഷം എന്ന നിരക്കിലാണ് ഇവയുടെ വില. ചില്ലറ അപ്ഡേഷനുകളുമായാണ് വി ക്രോസിന്‍റെ പുത്തൻ പതിപ്പ് എത്തിയിരിക്കുന്നത്. എന്നാൽ എൻജിൻ മുഖത്ത് കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. നിലവിലുള്ള മോഡലുകളെക്കാൾ അല്പം വില വർധനവും ഈ പതിപ്പിനുണ്ട്.

എല്‍ഇഡി ടെയിൽലൈറ്റുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ക്രോം ബംബർ, സൈഡ് സ്റ്റെപുകൾ എന്നിവയാണ് എക്സ്റ്റീരിയറിൽ ഉൾക്കൊള്ളിച്ചിട്ടുള്ള പുത്തൻ ഫീച്ചറുകൾ. ഡ്യുവൽ ടോൺ നിറമാണ് അകത്തളത്തെ പ്രധാന ഫീച്ചർ. 6 തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, 2-DIN ടച്ച് സ്ക്രീൻ സംവിധാനം എന്നിവയാണ് മറ്റു സവിശേഷതകൾ. ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ് എന്നിവ ഈ വാഹനത്തിന്‍റെ സുരക്ഷയും ഉറപ്പാക്കുന്നു.

132 ബിഎച്ച്പിയും 320 എൻഎം ടോർക്കും നൽകുന്ന 2.5 ലിറ്റര്‍ ഡീസല്‍ എൻജിനാണ് 2018 ഇസുസു ഡി-മാക്‌സ് വി-ക്രോസിന് കരുത്തേകുന്നത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും എൻജിനിൽ ഇടംതേടിയിട്ടുണ്ട്. കോസ്മിക് ബ്ലാക്, ടൈറ്റാനിയം സില്‍വര്‍,ഓബ്‌സീഡിയന്‍ ഗ്രെയ്, സ്പ്ലാഷ് വൈറ്റ്, റൂബി റെഡ്, ഓര്‍ക്കിഡ് ബ്രൗണ്‍ എന്നീ നിറങ്ങളിലായിരിക്കും പുതിയ ഡി-മാക്സ് വി-ക്രോസ് ലഭ്യമാവുക.

You must be logged in to post a comment Login